പരാജയത്തിലും കപ്പു നഷ്ടപ്പെട്ടതിന്റെയും സങ്കടത്തിലും ബ്‌ളാസ്‌റ്റേഴ്‌സിന് ആശ്വാസമായി ഗോള്‍കീപ്പര്‍ പ്രഭ്ശുഖന്‍ ഗില്‍. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ ഫൈനലില്‍ ഹൈദരാബാദിനോട് പരാജയപ്പെട്ടെങ്കിലും ഗോള്‍ഡന്‍ ഗ്‌ളൗ പുരസ്‌ക്കാരത്തിന്് ഗില്‍ അര്‍ഹനായി്. ഏഴു ക്ലീന്‍ഷീറ്റ് നേടിയ ഗില്‍ ഫൈനലിലും മികച്ച പ്രകടനം നടത്തി. 20 കാരന്‍ ഹൈദരാബാദിനെതിരേ ഒട്ടേറെ മികച്ച സേവ് നടത്തി.
ഗോള്‍ഡന്‍ ബൂട്ട് പുരസ്‌ക്കാരം ഹൈദരാബാദിന്റെ ബര്‍ത്തലോമ്യോ ഓഗ്ബച്ചേ നേടി. ഈ സീസണില്‍ 18 ഗോളുകളാണ് ഓഗ്ബച്ചേ നേടിയത്. ഈ സീസണ്‍ ഉള്‍പ്പെടെ താരം നേടിയ ഗോളുകള്‍ ഐഎസ്എല്ലിന്റെ തന്നെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനാക്കിയാണ് ഓഗ്‌ബെച്ചേയെ മാറ്റിയത്. 58 ഗോളുകളാണ് മൂന്ന് സീസണുകളിലായി ഓഗ്ബച്ചേ നേടിയത്. ഈ സീസിണില്‍ ഒരുഗോള്‍ കൂടി നേടാനായിരുന്നെങ്കില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ഓഗ്ബച്ചേ മാറിയേനെ. മൂന്‍ ഗോവന്‍ താരം കൊറോമിനസിന്റെ പേരിലാണ് ഈ റെക്കോഡ് ഉള്ളത്. 19 ഗോളുകളായിരുന്നു മുന്‍ ഗോവന്‍ താരം നേടിയത്.
ലീഗിലെ ഏറ്റവും മികച്ച താരം ജെംഷെഡ്പൂര്‍ എഫ് സിയ്ക്ക് ലീഗ് ഷീല്‍ഡ് നേടിക്കൊടുത്ത ജംഷെഡ്പൂരിന്റെ വിദേശതാരം ഗ്രെഗ് സ്റ്റുവര്‍ട്ട് ആണ്. 10 ഗോളുകളും10 അസിസ്റ്റും നടത്തിയാണ് സ്റ്റുവര്‍ട്ട് ഹീറോ ഓഫ് ദി ലീഗായി മാറിയത്. ഈ സീസണിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള എമേര്‍ജിംഗ് പ്‌ളേയര്‍ പുരസ്‌ക്കാരം ബംഗലുരുവിന്റെ റോഷന്‍ സിംഗ് നവോറം നേടി. ഈ സീസണില്‍ ബംഗളുരുവിന്റെ പ്രതിരോധത്തില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് റോഷന്‍ സിംഗ് നവോറം.