കലിപ്പടക്കണം, പകരം വീട്ടണം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നാളെ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ഗോവയെ നേരിടും. ഗോവയില്‍ ഇരുടീമുകളും തമ്മില്‍ എറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ എറ്റ തോല്‍വിക്ക് സ്വന്തം ഗ്രൗണ്ടില്‍ കണക്കു തീര്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒത്ത അവസരമാണ് കൈവന്നിരിക്കുന്നത്.

അന്ന് ഫെറാന്‍ കൊറോമിനാസിന്റെ ഹാട്രിക് അടക്കം അഞ്ച് ഗോളുകള്‍ ഗോവ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പോസ്റ്റില്‍ അടിച്ച കൂട്ടിയതിന് സ്വന്തം ആരാധകര്‍ക്കു മുന്നില്‍ കണക്കു പറഞ്ഞു തിരികെ കൊടുക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് കരുതുന്നത്.

കേരള ബ്ലാസറ്റേഴ്സിന്റെ മോശം തുടക്കത്തിനു കിട്ടിയ വെള്ളിടിയായിരുന്നു അന്ന് ഗോവയിലേത്. മോശം പ്രകടനത്തെ തുടര്‍ന്ന് മ്യൂലെന്‍സ്റ്റീനു ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും പോകേണ്ടി വന്നു. തുടര്‍ന്നു ആദ്യ സീസണില്‍ ടീമിന്റെ പരിശീലകനായിരുന്ന ഡേവിഡ് ജെയിംസ് എത്തി. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്നും എഴ് പോയിന്റ് നേടിക്കൊടുക്കാന്‍ ഡേവിഡ് ജെയിംസിനു കഴിഞ്ഞു.

“കഴിഞ്ഞ തവണ കളിച്ച അതേ കളിക്കാര്‍ തന്നെയാണ് ഇപ്പോഴും ടീമില്‍ എന്നാല്‍ ടീം ഇപ്പോള്‍ ആകെ മാറിയിരിക്കുന്നു. ഇന്ത്യ മുഴുവനും കഴിഞ്ഞ ഏതാനും ദിവസം കൊണ്ടു ഒന്നു ചുറ്റിയടിച്ചു. എനിക്ക് വളരെ ആഹ്ലാദം തോന്നി. തോല്‍വിയെ പോലും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഒട്ടേറെ ഗുണകരമായ വശങ്ങള്‍ അതിലും കാണുവാന്‍ കഴിഞ്ഞു. “കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു.

എന്നാല്‍ ഡേവിഡ് ജെയിംസ് കരുതുന്നതുപോലെ ഗോവയ്ക്ക് എതിരെ നടക്കുവാന്‍ പോകുന്ന മത്സരം അത്ര ആഹ്ലാദകരമാകില്ല. സ്പാനീഷ് മുന്‍ നിര താരങ്ങളായ ഫെറാന്‍ കൊറോമിനാസും മാനുവല്‍ ലാന്‍സറോട്ടിയും അത്യുജ്ജ്വല ഫോമിലാണ്. എന്നാല്‍ എതിരാളികുടെ ഈ മികവിനെ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിലൂടെ ലഭിക്കുന്ന പിന്തുണയില്‍ മറികടക്കാമെന്നാണ് ഡേവിഡ് ജെയിംസിന്റെ പ്രതീക്ഷ.

“ഫുട്ബോളില്‍ ആദ്യമായി മത്സരഫലം നന്നായി മനസിലാക്കുക, തോല്‍വി ആയാലും ജയം ആയാലും നന്നായി അറിയുക. ഞാന്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പ്രധാനമായും കളിക്കാര്‍ തയ്യാറാണോ എന്നറിയാനാണ്. ഇത് വളരെ ദുഷ്‌കരമായ മറ്റൊരു മത്സരം ആയിരിക്കും. എന്നാല്‍ മൂന്നു പോയിന്റ് നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം “ഡേവിഡ് ജെയിംസ് പറഞ്ഞു. എഫ്.സി. ഗോവയ്ക്കും അറിയാം ഫറ്റോര്‍ഡയില്‍ ദയനീയമായി പരാജയപ്പെടുത്തിയ ടീം അല്ല ഇതെന്ന്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മഞ്ഞപ്പട വളരെ മാറിയിരിക്കുന്നു. ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഹാട്രിക് ഗോള്‍ വേട്ട നടത്തിയ ഫെറാന്‍ കൊറോമിനാസ് ആണ് അന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ തോല്‍വിയില്‍ അവസാന ആണി അടിച്ചത്.

ഡിസംബര്‍ ഒന്‍പതിനു നടന്ന മത്സരത്തില്‍ കേരള ബ്ലാസറ്റേഴ്സ് എഴാം മിനിറ്റില്‍ മാര്‍ക്ക് സിഫിനിയോസ് നേടിയ ഗോളില്‍ തുടക്കം കുറിച്ചു എന്നാല്‍ മാനുവല്‍ ലാന്‍സറോട്ടിയുടെ റണ്ട് ഗോളുകള്‍ക്ക് (9,18 മിനിറ്റില്‍) ഗോവ ആദ്യപകുതിയില്‍ മുന്നില്‍ കയറി. രണ്ടാം പകുതി കേരള ബ്ലാസ്റ്റേഴ്സിനു ദുരന്തമായി. 47,51 , 55 മിനിറ്റുകളിലായിട്ടായിരുന്നു കൊറ ഹാട്രിക് ഗോള്‍ വര്‍ഷം നടത്തിയത്. ആകെ തകര്‍ന്ന ബ്ലാസറ്റേഴ്സിനു വേണ്ടി 90-ാം മിനിറ്റില്‍ ജാക്കി ചാന്ദ് സമാശ്വാസ ഗോള്‍ നേടി.

“പണ്ട് എത്തു സംഭവിച്ചുവോ, അത് പണ്ടായിരുന്നു. ഞങ്ങള്‍ അതിനു പ്രാധാന്യം നല്‍കുന്നില്ല. ഞങ്ങള്‍ ആഗ്രഹിക്കുന്നത് ഗോവയില്‍ എന്തു സംഭവിച്ചുവോ അതേപോലെ സംഭവിക്കണമെന്നാണ്. എവിടെയാണ് കളിക്കുന്നത് എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഉത്കണ്ഠയില്ല. നാട്ടില്‍ ആണെങ്കിലും എതിരാളികളുടെ ഗ്രൗണ്ടിലാണെങ്കിലും മത്സരം ഒന്നു തന്നെയാണ് ” ഗോവയുടെ പരിശീലകന്‍ സെര്‍ജിയോ ലൊബേറോ പറഞ്ഞു.

ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എഫ്.സി ഗോവ 16 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇതിനകം അഞ്ച് മത്സരങ്ങളില്‍ ജയിക്കാന്‍ കഴിഞ്ഞു. ഒരു സമനിലയും മൂന്നു തോല്‍വികളും ഇതോടൊപ്പമുണ്ട്. 22 ഗോളുകള്‍ അടിച്ചു. 16 ഗോളുകള്‍ വഴങ്ങി. നോര്‍്ത്ത് ഈസ്റ്റിനോട് അപ്രതീക്ഷിതമായി 1-2നു തോറ്റ ഗോവ, കഴിഞ്ഞ മത്സരത്തില്‍ ജാംഷെഡ്പൂരിനെ 2-1നു തോല്‍പ്പിച്ചു.

ഗോളുകളുടെ കാര്യത്തില്‍ യാതൊരു പിശുക്കും കാട്ടാത്ത ഗോവയുടെ സ്വതഃസിദ്ധമാായ ശേലയില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നു കോച്ച് ലൊബേറോ പറഞ്ഞു. ഞങ്ങളുടെ ആക്രമണ ഫുട്ബോള്‍ മാറ്റി വെക്കില്ല. നാളെ കളിക്കാനിറങ്ങുമ്പോള്‍ അതിനനുസരിച്ച് പ്രതിരോധവും ബാലന്‍സ് ചെയ്്തു നിര്‍ത്താന്‍ ശ്രമിക്കും ” ലൊബേറെ പറഞ്ഞു.

കേരള ബ്ലാസറ്റേഴ്സ് ഇതിനകം 11 മത്സരങ്ങള്‍ പിന്നിട്ടു. മൂന്നു മത്സരങ്ങളില്‍ ജയിച്ചു മൂന്നു മത്സരങ്ങളില്‍ തോറ്റു. അഞ്ച് മത്സരങ്ങളില്‍ സമനില സമ്മതിച്ചു. മൊത്തം 14 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് നിലവില്‍ ആറാം സ്ഥാനത്താണ്. കാരണം കഴിഞ്ഞ മത്സരത്തില്‍ ജാംഷെഡ്പൂരിനോട് 1-2നു തോറ്റതിനാല്‍ ഇന്ന് ജയിക്കേണ്ട്ത് ബ്ലാസറ്റേഴ്സിനെ സംബന്ധിച്ചു വളരെ അത്യാവശ്യമാണ്.മൂന്നു പോയിന്റ് നേട്ടം ഈ ഘട്ടത്തില്‍ വളരെ നിര്‍ണായകവും.