ചിട്ടയോടെ പരിശീലിച്ച് കൃത്യമായി പഠിച്ച് മത്സരത്തിനിറങ്ങുന്ന മുംബൈസിറ്റിയെ ഇന്ന് നേരിടാനിറങ്ങുന്നത് അടച്ചിട്ടിരിക്കുന്ന മുറിയ്ക്കുള്ളില്‍ നിന്നും പുറത്തിറങ്ങാതിരുന്ന കേരളാ ബ്‌ളാസ്‌റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനക്കാരായ മുംബൈയെ നേരിടുമ്പോള്‍ ആരാധകര്‍ക്ക് ആകെ ആശങ്ക..
താമസിക്കുന്ന ഹോട്ടലില്‍ ഏതാനും ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്വാറന്റൈന്‍ സാഹചര്യത്തില്‍ നിന്നുമാണ് ബ്‌ളാസ്‌റ്റേഴ്‌സ് കളിക്കാര്‍ കളത്തില്‍ എത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒഡീഷയ്ക്ക് എതിരേ ജയിച്ച ശേഷം ടീം കയറിയതാണ് ഇതുവരെ പരിശീലനം നടത്തുകയോ ജിം ഉപയോഗിക്കുകയേ ചെയ്തിട്ടില്ല.
പരിശീലനം കിട്ടിയ ടീമും കിട്ടാത്ത ടീമും തമ്മിലുള്ള ഇന്നത്തെ മത്സരത്തില്‍ മുംബൈയെ കേരളത്തിന് മറികടക്കാനാകുമോ എന്നാണ് സംശയം. ബളാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ ഒമ്പത് ടീമുകളാണ് പരിശീലനം പോലും കിട്ടാതെ മുറിക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നത്. മത്സരത്തേക്കുറിച്ച് ബ്‌ളാസ്‌റ്റേഴ്‌സ് പരിശീലകനും ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.