Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഒരുങ്ങിത്തന്നെ; ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവന്‍ പ്രഖ്യാപിച്ചു

, 7:21 pm

തുടര്‍ച്ചയായ പത്ത് മത്സരങ്ങളില്‍ ജയമില്ലാതെ ആരാധകരുടെ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരേ. മുംബൈയില്‍ നടക്കുന്ന മത്സരത്തിനുളള ടീമിനെ ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു. അനസ് എടത്തൊടിക, സഹല്‍ അബ്ദുള്‍ സമദ്, സക്കീര്‍ മുണ്ടുപറമ്പ എന്നിവരാണ് ആദ്യ പതിനൊന്നിലുള്ള മലയാളികള്‍.

പ്രതിരോധ നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ കളിച്ച സിറില്‍ കാലിക്ക് പകരം ഇന്ന് ലാല്‍ റുവത്താര ഇറങ്ങും. മുന്‍ മത്സരങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി 4-3-3 എന്ന ഫോര്‍മേഷനിലാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ധീരജ് സിങാണ് ഗോള്‍ പോസ്റ്റില്‍. പ്രതിരോധനരിയില്‍ റുവത്താര, സന്ദേശ് ജിംഗന്‍, അനസ് എടത്തൊടിക, ലാക്കിച്ച് പെസിച്ച് എന്നിവരും മധ്യനിരയില്‍ അബ്ദുള്‍ സമദ്, സക്കീര്‍, ഹോളിചരന്‍ നെര്‍സാരി എന്നിരും മുന്നേറ്റ നിരയില്‍ സ്ലാവിസ സ്റ്റൊയനോവിച്ച്, സയ്മിന്‍ലെന്‍ ഡംഗല്‍, കറേജ് പേക്കുസന്‍ എന്നിവര്‍ കളിക്കും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടനം നടത്തി ആരാധമാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ ഇതുവരെ കാഴ്ചവെച്ചിരിക്കുന്നത്. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ആറ് സമനിലയും നാല് തോല്‍വിയും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഈ വര്‍ഷത്തെ അവസാന മത്സരമായിരിക്കുമിത്.

അതേസമയം, പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഐഎസ്എല്‍ സീസണില്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബ്ലാസ്റ്റേഴ്സ് ഇക്കുറി വന്‍ നിരാശയാണ് ആരാധകര്‍ക്ക് ഇതുവരെ നല്‍കിയത്.

പരിശീലകന്‍ ഡേവിഡ് ജെയിംസിന് തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാത്തതാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടിക്ക് മുഖ്യ കാരണമായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ടീമിന് കൃത്യമായ ലൈന്‍ അപ്പ് കണ്ടെത്താന്‍ സാധിക്കാത്തതും ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്റെ ആനമണ്ടത്തരങ്ങളുമാണ് ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ ദയനീയ റിസള്‍ട്ടുകള്‍ക്ക് മുഖ്യകാരണങ്ങള്‍.

11 കളിയില്‍ 6 വിജയവും 3 സമനിലയും 2 തോല്‍വിയുമാണ് മുംബൈയ്ക്കുള്ളത്. ഇന്നുകൂടി ജയിച്ചാല്‍ മുംബൈയ്ക്ക് കിരീടപ്പോരില്‍ മേധാവിത്തം വര്‍ധിക്കും. സെനഗല്‍ മിഡ്ഫീല്‍ഡര്‍ മോഡോ സോഗോയുടെ മികവിലാണു മുംബൈയുടെ കുതിപ്പ്. 5 ഗോളുകള്‍ ഇതുവരെ സോഗോ നേടി.

Advertisement