ഒടുവില്‍ കാത്തിരിപ്പിന് അറുതി; എവേ കിറ്റുമായി ബ്ലാസ്റ്റേഴ്‌സ്

ഒടുവില്‍ ആരാധകരുടെ മുറവിളിയ്ക്ക് പരിഹാരമായി. ഐഎസ്എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി എവേ കിറ്റു തയ്യാറായി. കറുപ്പു മഞ്ഞയും നിറത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ എവേ കിറ്റിന്റെ നിറങ്ങള്‍.

വിനീത് എവേ ജെഴ്‌സി അണിഞ്ഞ ചിത്രം പുറത്ത് വന്നതോടൊയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എവേ കിറ്റ് ഉണ്ടെന്ന കാര്യത്തില്‍ സ്ഥരീകരണമായത്. നേരത്തെ ബ്ലാസ്‌റ്റേഴ്‌സിന് ഇത്തവണ എവേ കിറ്റ് ഉണ്ടാകുമെന്ന് വിനീത് ആരാധകര്‍ക്ക ഉറപ്പും നല്‍കിയിരുന്നു.

എഫ്‌സി ഗോവയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എവേ മത്സരം. ആ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എവേ ജഴ്‌സി അണിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച അഡ്മിറല്‍ ആണ് കേരള ബ്ലാസ്റ്റേഴ്‌സിനായി കിറ്റ് തയ്യാറാക്കുന്നത്. അഡ്മിറല്‍ തന്നെ ഉടന്‍ ഔദ്യോഗികമായി എവേ കിറ്റ് പ്രകാശനം ചെയ്യുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യുമെന്നാണ് ക്ലബുമായി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.