ഐഎസ്എല്‍ നാലാം സീസണില്‍ കിതക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ താരമെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മധ്യനിരിലെ പോരായിമകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസിറ്റോയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം നിരയിലേക്കെത്തിക്കുന്നത്.
മധ്യനിരയില്‍ എവിടെയും കളിക്കാന്‍ പ്രാപ്തനായ ഈ ഇരുപതുകാരന്‍ ബ്ലാസ്റ്റേഴ്‌സിനൊരു മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മുന്‍ ക്ലബുമായി കരാര്‍ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതിനാല്‍ ജനുവരിക്കു ശേഷം മാത്രമേ താരം ബ്ലാസ്റ്റേഴ്‌സില്‍ കളിക്കു എന്നാണ് സൂചന.
കെനിയന്‍ ക്ലബ് എഎഫ്‌സി ലിയോപാര്‍ഡിന്റെ താരമായ കെസിറ്റോ ഏറെ നാളായി ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന വാര്‍ത്ത കേട്ടു തുടങ്ങിയിട്ട്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ ട്രയിനിംഗുകളിലെല്ലാം താരത്തെ കണ്ടിരുന്നു. അടുത്തിടെ ബ്ലാസ്റ്റേഴ്‌സ് താരം വെസ് ബ്രൊണുമൊന്നിച്ചുള്ള താരത്തിന്റെ സെല്‍ഫി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
Read more
സെന്‍ട്രല്‍ സ്‌ട്രൈക്കറുടെ പിന്നില്‍ ഏതു റോളിലും കളിക്കാന്‍ കഴിയുന്ന താരമാണ് കിസിറ്റോ. ഇടതു വലത് വിങ്ങുകളിലും സ്‌ട്രൈക്കര്‍ക്കു തൊട്ടു പുറകില്‍ നമ്പര്‍ 10 റോളിലും കളിക്കാന്‍ കഴിയുന്ന താരത്തിനു മ്യൂളസ്റ്റീന്റെ ടീമില്‍ ഒരു പ്രധാന റോള്‍ ചെയ്യാന്‍ കഴിയുമെന്ന കാര്യം ഉറപ്പാണ്.