എന്തിന് ബ്ലാസ്‌റ്റേഴ്‌സ് തിരഞ്ഞെടുത്തു? വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വെളിപ്പെടുത്തലുമായി ഡേവിഡ് ജയിംസ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്ലിലെ ആദ്യ സീസണ്‍ മലയാളികളാരും അത്ര പെട്ടെന്ന് മറക്കില്ല. കേരള ടീമിന്റെ മാനേജരും ഗോളിയുമായി ആയി ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് ജെയിംസിന്റെ കടന്ന് വരവായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെ ശ്രദ്ധേയ ടീമാക്കിയത്. ആ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.

പിന്നീട് 2017-18 സീസണില്‍ പരിശീലകനായി ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ 2018-19 സീസണിലെ ടീമിന്റെ മോശം പ്രകടനങ്ങള്‍ ജെയിംസിന്, ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പുറത്തേക്കുള്ള വഴി തുറന്നു. ഇപ്പോഴിതാ എന്തിനാണ് ഐഎസ്എല്‍ കളിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് വന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പര്‍ താരം.

ആദ്യമൊന്നും ബ്ലാസ്റ്റേഴ്‌സിലേക്ക് വരാന്‍ തനിയ്ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ പരിശീലകന്‍ ആക്കാമെന്ന വാഗ്ദാനമാണ് തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് അടുപ്പിച്ചതെന്നും ജയിംസ് പറയുന്നു.

“ഇന്ത്യയില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ ആദ്യമൊന്നും എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇന്ത്യ ആയിരുന്നത് കൊണ്ടല്ലായിരുന്നു, മറിച്ച് ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമായിട്ട് ഇന്ത്യയിലേക്ക് വരുന്നതാണ് എന്നെ മടുപ്പിച്ചത്” ജയിംസ് പറയുന്നു.

“ഞാന്‍ അന്ന് ടീമിന്റെ മാനേജര്‍ ആരെന്ന് മാനേജ്‌മെന്റിനോട് ചോദിച്ചു. എന്നാല്‍ അങ്ങനൊരാള്‍ ഇല്ലെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിന്റെ മറുപടി. എങ്ങനെയെങ്കില്‍ കളിച്ച് കൊണ്ട് ടീമിന്റെ മാനേജരാവാന്‍ കഴിയുമോ എന്ന് ഞാന്‍ ചോദിച്ചു. കാരണം അക്കാലത്ത് ഞാന്‍ പ്രധാനമായും ശ്രദ്ധിച്ചിരുന്നത് മാനേജര്‍ ആവാനായിരുന്നു. ബ്ലാസ്റ്റേഴ്‌സില്‍ ഇത്തരമൊരു അവസരം ( പ്ലേയര്‍ കം മാനേജര്‍) ലഭ്യമായിരുന്നു. അതോടെ ആ ഓഫര്‍ ഞാന്‍ സ്വീകരിച്ചു” ജയിംസ് പറഞ്ഞു.

“എനിക്ക് ഇന്ത്യയെന്ന രാജ്യത്തെ കുറിച്ചോ, ഇവിടുത്തെ ഫുട്‌ബോളിനെ കുറിച്ചോ അറിവുണ്ടായിരുന്നില്ല. അത് കൊണ്ടു തന്നെ അതൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ആ മനോഹരമായ വെല്ലുവിളി ഞാന്‍ ആസ്വദിച്ചു. അങ്ങനെ കേരളത്തിലെത്തി. ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി. ഇത് പോലൊരു ആരാധകക്കൂട്ടത്തെ ലഭിച്ചത് ടീമിന്റെ ഭാഗ്യമാണ്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടു. എന്നിരുന്നാലും ആദ്യ സീസണില്‍ തന്നെ ഫൈനലില്‍ എത്താന്‍ കഴിഞ്ഞത് മഹത്തായ അനുഭവമായി കരുതുന്നു.”” ജെയിംസ് പറയുന്നു.

ഇംഗ്ലണ്ടിന് വേണ്ടി 53 മത്സരങ്ങളില്‍ ജെഴ്‌സിയണിഞ്ഞ ജെയിംസ് ഒരു കാലത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ ആയിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു