ഐഎസ്എല്ലില്‍ ഇതാദ്യം, ബ്ലാസ്റ്റേഴ്‌സിന് അവിശ്വസനീയ റെക്കോര്‍ഡ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തില്‍ മറ്റാരും സ്വന്തമാകാത്ത റെക്കോര്‍ഡിന് ഉടമാകളായി കേരള ബ്ലാസ്‌റ്റേഴസ്.എവേ മത്സരങ്ങളില്‍ തുടര്‍ച്ചയായ രണ്ടു വിജയം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് ബ്ലാസ്റ്റേഴ്‌സിനെ തേടിയെത്തിയിരിക്കുന്നത്.

മുംബൈ സിറ്റി എഫ്‌സിയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് അവരുടെ തട്ടകത്തില്‍ വിജയിച്ചതാണ് കേരളത്തിന് നേട്ടമായത്. നേരത്തെ ഡല്‍ഹി ഡൈനാമോസിനേയും കേരള ബ്ലാസ്‌റ്റേഴ്‌സ് അവരുടെ തട്ടകത്തില്‍ തറപറ്റിച്ചിരുന്നു.

നേരത്തെ ലീഗിന്റെ തുടക്കത്തില്‍ കേരളം നിരാശാജനമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഒടുവില്‍ മുഖ്യ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനെ പുറത്താകുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. റെനെക്ക് പകരക്കാരനായി ഡേവിഡ് ജെയിംസ് എത്തിയതോടെ കൊമ്പന്‍മാരുടെ തലവര മാറിയത്.

ആദ്യ മത്സരം പൂണെയോട് അഭിമാനകരമായ സമനില വാങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ഹ്യൂമിന്റെ ഹാട്രിക്ക് മികവില്‍ 3-1നാണ് ഡല്‍ഹിയെ തകര്‍ത്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുംബൈയേയും ഒരു ാേളിന് തകര്‍ത്തു.

ഇതോടെ ഈ രണ്ടു മത്സരങ്ങളില്‍ നിന്നുമായി ആറു പോയിന്റുകള്‍ കേരളം കൂട്ടിച്ചേര്‍ത്തു. ഒപ്പം പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനവും. ഇനി രണ്ടു ഹോം മത്സരങ്ങളാണ് കേരളത്തിനുള്ളത്. എഫ്‌സി ഗോവയ്ക്കും ഡല്‍ഹി ഡൈനാമോസിനും എതിരെയാണിത്.