അഭിമാന പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി; ഡേവിഡ് ജെയിംസിന്റെ ആ വാക്കുകള്‍ക്ക് കാതോര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍

ബ്ലാസ്റ്റേഴിസിന്റെ അഭിമാനപോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എതിരാളികളും ചില്ലറക്കാരല്ല. വീഴ്ചകളില്‍നിന്ന് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട മികവിന്റെ മിന്നലാട്ടം കാട്ടിത്തുടങ്ങി. ആദ്യ പാദത്തില്‍ കൊച്ചിയില്‍ ഏറ്റുമുട്ടി സമനിലയില്‍ തളച്ച ബ്ലാസ്‌റ്റേഴ്‌സല്ല ഞായറാഴ്ച തങ്ങള്‍ക്കെതിരെ മുംബൈ ഫുട്ബാള്‍ അരീനയില്‍ ഇറങ്ങുന്നതെന്ന് മുംബൈ എഫ്.സി തിരിച്ചറിഞ്ഞിരിക്കുന്നു. അതേസമയം സി.കെ വിനീത് ഇന്നിറങ്ങുമെന്ന് പരിശീലകന്‍ സൂചന നല്‍കിയിട്ടുണ്ട്. അതേസമയം എന്താണ് കോച്ചിന്റെ തീരുമാനം എന്നത് കാത്തിരിക്കുകയാണ് മഞ്ഞപ്പട

ഡേവിഡ് ജെയിംസിന്റെ വരവ് വലിയ ഉണര്‍വ് വരുത്തിയെന്ന് മുംബൈ കോച്ച് അലക്‌സാന്ദ്രെ ഗ്വിമറസ് പറയുന്നു. ഇതുവരെ ബെഞ്ചിലിരുന്ന കളിക്കാരില്‍ വരെ അത് പ്രകടമാണെന്നും അദ്ദേഹം പറയുന്നു. ഡേവിഡ് ജെയിംസ് പറന്നിറങ്ങിയതോടെ മഞ്ഞപ്പട തോല്‍വി അറിഞ്ഞിട്ടില്ല. മാത്രമല്ല, ഐ.എസ്.എല്ലിലെ പരിചയസമ്പന്നനായ ഇയാന്‍ ഹ്യൂം കരുത്തുകാട്ടി തുടങ്ങിയിരിക്കുന്നു.

പുതിയ കോച്ചിന്റെ ആശീര്‍വാദത്തോടെ കളത്തിലിറങ്ങിയ കിസിറ്റോ കെസിറോണ്‍ സൂക്ഷിക്കേണ്ടുന്ന താരമാണെന്നും ഗ്വിമറസ് പറയുമ്പോള്‍ വലിയ തന്ത്രങ്ങള്‍ ഒരുക്കിയാണ് മുംബൈയുടെ കാത്തിരിപ്പെന്ന് വ്യക്തം.