Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

‘പ്രതീക്ഷകളുടെ അമിതഭാരം ഇറക്കിവെച്ചാല്‍’ വലനിറയുമോ എന്ന് ആരാധകര്‍; ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈക്കെതിരേ

, 3:36 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടനം നടത്തി ആരാധക വിമര്‍ശനം നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരേ. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ആറ് സമനിലയും നാല് തോല്‍വിയും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഈ വര്‍ഷത്തെ അവസാന മത്സരമായിരിക്കുമിത്.

അതേസമയം, പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഐഎസ്എല്‍ സീസണില്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് ഇക്കുറി വന്‍ നിരാശയാണ് ആരാധകര്‍ക്ക് ഇതുവരെ നല്‍കിയത്.

പരിശീലകന്‍ ഡേവിഡ് ജെയിംസിന് തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാത്തതാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചടിക്ക് മുഖ്യ കാരണമായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ടീമിന് കൃത്യമായ ലൈന്‍ അപ്പ് കണ്ടെത്താന്‍ സാധിക്കാത്തതും ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്റെ ആനമണ്ടത്തരങ്ങളുമാണ് ബ്ലാസ്റ്റേഴ്‌സിന് ഈ സീസണില്‍ ദയനീയ റിസള്‍ട്ടുകള്‍ക്ക് മുഖ്യകാരണങ്ങള്‍. 

11 കളിയില്‍ 6 വിജയവും 3 സമനിലയും 2 തോല്‍വിയുമാണ് മുംബൈയ്ക്കുള്ളത്. ഇന്നുകൂടി ജയിച്ചാല്‍ മുംബൈയ്ക്ക് കിരീടപ്പോരില്‍ മേധാവിത്തം വര്‍ധിക്കും. സെനഗല്‍ മിഡ്ഫീല്‍ഡര്‍ മോഡോ സോഗോയുടെ മികവിലാണു മുംബൈയുടെ കുതിപ്പ്. 5 ഗോളുകള്‍ ഇതുവരെ സോഗോ നേടി

നിലവില്‍ ഐ എസ് എല്‍പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ മുംബൈയെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ വിജയം മാത്രമാകും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുക. അത് കൊണ്ട് തന്നെ തന്റെ കൈയ്യിലുള്ള ഏറ്റവും മികച്ച താരങ്ങളെത്തന്നെയാവും ജെയിംസ് മുംബൈക്കെതിരായ ആദ്യ ഇലവനില്‍ അണിനിരത്തുകയെന്നാണ് സൂചന.

Advertisement