മലയാളി വജ്രായുധത്തെ റാഞ്ചി ബ്ലാസ്റ്റേഴ്‌സ്, തകര്‍പ്പന്‍ നീക്കം

മോഹന്‍ ബഗാന്റെ മലയാളി സൂപ്പര്‍ താരം വിപി സുഹൈബുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയതായി സൂചന. ഇംഗ്ലീഷ് മാധ്യമങ്ങളാണ് സുഹൈബ് ബ്ലാസ്റ്റേഴ്‌സിലെത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഹൈബ് ഈസ്റ്റ് ബംഗാളിലേക്ക് പോകുമെന്നായിരുന്നു ഇതുവരെ ഊഹാപോഹം. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓഫറെത്തിയതോടെ സുഹൈബ് കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

യുനൈറ്റഡ് എസ് സിയിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച സുഹൈബ് പിന്നീട് രണ്ട് സീസണില്‍ ഗോകുലത്തിനായി ബൂട്ടു കെട്ടി. അവിടെ നിന്നും ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കിയ താരം അഞ്ച് മത്സരത്തില്‍ നിന്ന് അഞ്ച് ഗോള്‍ നേടി ശ്രദ്ധേയനായിരുന്നു. പിന്നീട് ലോണില്‍ ഗോകുലത്തിലെത്തിയ സുഹൈബിനെ കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാന്‍ റാഞ്ചുകയായിരുന്നു.

ബഗാനു വേണ്ടി നിര്‍ണായക ഗോളുകള്‍ നേടിയും ഗോളുകള്‍ ഒരുക്കിയും സുഹൈര്‍ ഈ സീസണില്‍ താരമായി. ബഗാനൊപ്പം ഐ ലീഗ് കിരീടത്തിലും സുഹൈര്‍ മുത്തമിട്ടു. നിലവിലെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയായിരുന്നു സുഹൈബിനെ ബഗാനില്‍ പരിശീലിപ്പിച്ചത്.

പാലക്കാട് സ്വദേശിയായ സുഹൈര്‍ സന്തോഷ് ട്രോഫിയിലും കേരളത്തിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ്. 28-കാരനായ മലയാളി സ്‌ട്രൈക്കറുടെ ഈ വരവ് ബ്ലാസ്റ്റേഴ്‌സിന് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം