കോപ്പലാശാന്റെ മുന്നില്‍ കേരളം കളി മറന്നു; ജംഷഡ്പുരിന് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സിന്‌ ദയനീയ തോല്‍വി

തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമായി ജംഷഡ്പുര്‍ എഫ്‌സിയെ അവരുടെ കോട്ടയില്‍ നേരിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോല്‍വി. 23-ാം സെക്കന്‍ഡില്‍ ജെറി മാവിങ്താങ്കയും 30-ാം മിനിറ്റില്‍ അഷിം ബിശ്വാസുമാണ് ജംഷഡ്പുരിന് വേണ്ടി കേരളത്തിന്റെ വലകുലുക്കിയത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് ജംഷഡ്പുര്‍ മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയില്‍ രണ്ടു ഗോളിന് ജംഷഡ്പുര്‍ മുന്നിലെത്തിയിരുന്നു.

ഈ ലീഡ് കുറയ്ക്കാനായി കേരളത്തിന് എകസ്ട്രാടൈം വേണ്ടി വന്നു. ഇന്‍ജുറി ടൈമില്‍ മാര്‍ക്ക് സിഫ്‌നിയോസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ആശ്വാസ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്‍ വിങ്ങില്‍നിന്ന് നല്‍കിയ ക്രോസില്‍ തലവച്ച് മാര്‍ക്ക് സിഫ്‌നിയോസ് ലക്ഷ്യം കാണുന്നു. സ്‌കോര്‍ 2-1.

മധ്യനിരയിലെ പ്രധാന താരം കെസീറോണ്‍ കിസീത്തോ പരുക്കേറ്റ് പുറത്തു പോയതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു.
പരുക്കേറ്റ കെസീറോണ്‍ കിസീത്തോ 44-ാം മിനിറ്റില്‍ തിരിച്ചുകയറിയത്. തോളിനേറ്റ പരുക്കാണ് കിസീത്തോയ്ക്ക് വിനയായത്. പകരം കളത്തിലിറങ്ങിയത് ലോകന്‍ മീട്ടെയായിരുന്നു.

ആദ്യ ഗോളിന് വഴിയൊരുക്കിയ അഷിം ബിശ്വാസ് നേടിയ തകര്‍പ്പന്‍ ഗോളിലാണ് ജംഷഡ്പുര്‍ ലീഡ് വര്‍ധിപ്പിച്ചത്. 30-ാം മിനിറ്റിലായിരുന്നു ബിശ്വാസിന്റെ ഗോള്‍. ജംഷഡ്പുരിന്റെ മികച്ചൊരു ആക്രമണത്തിനൊടുവില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്റെ ശ്രമം പിഴച്ചതാണ് ഗോളില്‍ കലാശിച്ചത്. പന്ത് ലഭിച്ച അഷിം ബിശ്വാസിന്റെ ഷോട്ട് നേരെ വലയില്‍. സ്‌കോര്‍ 2-0.

20-ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ തകര്‍പ്പന്‍ ഗോള്‍ശ്രമം ഗോള്‍ലൈന്‍ സേവിലൂടെ രക്ഷപ്പെടുത്തുന്ന ജംഷഡ്പുര്‍ താരം രാജു യുമ്‌നാം. കേരളാ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍നിന്ന് ഹ്യൂം തൊടുത്ത ബുള്ളറ്റ് ഹെഡര്‍ ഗോള്‍കീപ്പറെ മറികടന്നെങ്കിലും രാജു യുമ്‌നാം ഗോള്‍ലൈനില്‍ സേവ് ചെയ്യുന്ന കാഴ്ച.

അതേസമയം, കഴിഞ്ഞ മൂന്ന് സീസണുകളിലും പേരുകേട്ട പ്രതിരോധമുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സിനെപ്പറ്റി ഇക്കുറി അങ്ങനൊരു അഭിപ്രായമില്ല. കോപ്പലാശാന്റെ സംഘമാണ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ മുകളില്‍.

കളി തുടങ്ങിയപ്പോള്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടിന്റെ റെക്കോര്‍ഡ് നേടിയിരുന്നു. ഐ എസ് എല്‍ ചരിത്രത്തിലെ എറ്റവും വേഗതയേറിയ ഗോളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. 23ആം സെക്കന്‍ഡില്‍ ജെറി ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചു. ഈ സീസണില്‍ തുടര്‍ച്ചായ മൂന്നാം വിജയം ലക്ഷ്യമിട്ട് ജംഷേദ്പുരിനെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സിന് ആദ്യ മിനിറ്റില്‍ തന്നെ തിരിച്ചടി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവില്‍ മത്സരത്തിന്റെ ഇരുപത്തിരണ്ടാം സെക്കന്‍ഡില്‍ ജംഷേദ്പൂര്‍ സ്‌കോര്‍ ചെയ്ത് ലീഡ് സ്വന്തമാക്കി. വീണുകിട്ടിയ അവസരം മുതലാക്കി അതിവേഗ നീക്കത്തിലൂടെ ജെറിയാണ് ജംഷേദ്പൂരിനെ മുന്നിലെത്തിച്ചത്.

ഐ.എസ്.എല്ലിന്റെ നാലാം സീസണില്‍ ഇരുടീമുകളും മുഖാമുഖം വരുന്നത് ഇത് രണ്ടാം തവണയാണ്. കൊച്ചിയില്‍ നടന്ന ആദ്യറൗണ്ട് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കാന്‍ കോപ്പലിനും സംഘത്തിനുമായിരുന്നു. ടൂര്‍ണമെന്റില്‍ നിലനില്‍പ്പിനായി ഇരുടീമുകള്‍ക്കും ബുധനാഴ്ച വിജയം അനിവാര്യമാണ്. പത്ത് മത്സരങ്ങളില്‍നിന്ന് 14 പോയന്റുമായി ലീഗില്‍ ആറാമതാണ് ബ്ലാസ്റ്റേഴ്സ്. ഒരു മത്സരം കുറച്ചുകളിച്ച ജംഷേദ്പുര്‍ പത്ത് പോയന്റുമായി എട്ടാമതുണ്ട്.