Connect with us

FOOTBALL

ആരാധകർക്ക് സന്തോഷവാർത്ത; ബ്ലാസ്റ്റഴ്സിലേക്ക് ഒരു മലയാളിതാരംകൂടി എത്തുന്നു

, 11:45 pm

ബ്ലാസ്റ്റേഴ്സിൽ നിന്ന് താരങ്ങളുടെ കൊഴിഞ്ഞുപോക്കാണ്. കളിക്കാർ പലരും ടീം വിടുകയാണെന്ന വാര്‍ത്തകള്‍ക്കിടെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. തൃശ്ശൂരിന്റെ മണ്ണിൽ നിന്നും ഒരു മലയാളികൂടി ബ്ലാസ്റ്റേഴ്സിന്റെ കുപ്പായത്തിൽ കളത്തിലറങ്ങാൻ പോവുകയാണ്. മലയാളിയായ അനന്ദു മുരളിയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ക്ലബ്ബിന്റെ റിസര്‍വ്വ് ടീമിലേക്കാണ് അനന്ദു എത്തിയിരിക്കുന്നത്. അനന്ദു സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശിയാണ് താരം.

ഇന്ത്യന്‍ ജൂനിയര്‍ ക്യാമ്പിലും അനന്ദു ഭാ​ഗമായിരുന്നു. ഐ ലീഗിലെ കേരളാ ടീമായ ഗോകുലം എഫ്‌സിയ്ക്കായും ബൂട്ടണിഞ്ഞിട്ടുണ്ട് താരം. നേരത്തെ മലയാളിയും ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരവുമായ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.