കേരള പ്രീമിയർ ലീഗിന് ജനുവരി 27ന് തുടക്കം; ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോകുലം കേരളയെ നേരിടും

ജനുവരി 27ന് ആരംഭിക്കുന്ന കേരള പ്രീമിയർ ലീഗിൻ്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോകുലം കേരളയെ നേരിടും. സംസ്ഥാനത്തെ എലൈറ്റ് പുരുഷ ഫുട്ബോൾ ലീഗായ കെപിഎൽ 12-ാം സീസണിൽ 14 ടീമുകൾ മാറ്റുരയ്ക്കും. കേരള പോലീസ്, കെഎസ്ഇബി, ഗോൾഡൻ ത്രെഡ്‌സ് എഫ്‌സി, എഫ്‌സി കേരള, പിഎഫ്‌സി കേരള, മുത്തൂറ്റ് എഫ്എ, റിയൽ മലബാർ എഫ്‌സി, വയനാട് യുണൈറ്റഡ് എഫ്‌സി, ഇൻ്റർ കേരള എഫ്‌സി, സെൻ്റ് ജോസഫ് കോളേജ് ദേവഗിരി എന്നിവയാണ് മറ്റ് ടീമുകൾ.

പ്രാഥമിക റൗണ്ടിൽ, കെപിഎൽ സിംഗിൾ-ലെഗ് ഇനമാണ്. മികച്ച നാല് ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. മാർച്ച് 27 വരെയാണ് ലീഗ് ഘട്ടം. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലും മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ. എല്ലാ മത്സരങ്ങളും വൈകിട്ട് 3.30ന് ആരംഭിക്കും. കഴിഞ്ഞ പതിപ്പിൽ എസ്എടി തിരൂരിനെ പരാജയപ്പെടുത്തിയാണ് കേരള യുണൈറ്റഡ് ജേതാക്കളായത്. കെപിഎൽ വിജയിയെ ഐ ലീഗ് മൂന്നാം ഡിവിഷനിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഏറ്റവും ഉയർന്ന സംസ്ഥാനതല ഫുട്ബോൾ ലീഗാണ് കേരള പ്രീമിയർ ലീഗ്. ഇന്ത്യൻ ഫുട്ബോൾ ലീഗിൽ അഞ്ചാം നിരയിലുള്ള ലീഗ് ആണ് കേരള പ്രീമിയർ ലീഗ്. 1998-ൽ സ്ഥാപിതമായ, കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ ലീഗായിരുന്നു കേരള ഫുട്ബോൾ ലീഗ്. 2013-ൽ KPL എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. കേരള യുണൈറ്റഡാണ് നിലവിലെ ചാമ്പ്യൻ.

Read more