ഗ്യാലറിയിലെ മഞ്ഞക്കടല്‍: ബ്ലാസ്റ്റേഴ്സിന്‍റെ സ്വന്തം ഡൂഡിന് പറയാനുള്ളത്

ബ്ലാസ്റ്റേഴ്‌സിന്റഎ തോല്‍വിയിലും ജയത്തിലും ചങ്ക് പറിച്ച് കൂടെ നിന്നിട്ടേയുള്ളു് ആരാധകര്‍ . ബ്ലാസ്റ്റേഴ്‌സ് ടീമിലെ പന്ത്രണ്ടാമന്‍ എന്നാണ് മഞ്ഞപ്പട അറിയപ്പെടുന്നത് തന്നെ.ബ്ലാസ്റ്റേഴ്സിന്റെ മത്സരം സ്വന്തം തട്ടകത്തിലായാലും എതിര്‍ ടീമിന്റെ തട്ടകത്തിലായാലും ഗ്യാലറി മഞ്ഞക്കടലാകുമെന്ന് മുംബൈയുമായി ഇക്കഴിഞ്ഞ മത്സരത്തിലൂടെ തെളിയിച്ചതാണ്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എട്ടാമത്തെ വിദേശതാരമായാണ് ഉഗാണ്ടയില്‍ നിന്ന് കേരളക്കരയിലെത്തിയ കിസിറ്റൊ കെസിറോണ്‍. ഈ മധ്യനിരക്കാരന്‍ എത്തിയപ്പോള്‍ മുതല്‍ ടീമിന്റെ നല്ലസമയം തെളിഞ്ഞു. പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് കരകയറി വിജയപാതയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ടീം.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കിസിറ്റോ. ഇന്ത്യയിലെ ഡോര്‍ട്ടുമുണ്ട് എന്നാണ് ബ്ലാസ്‌റ്റേഴ്‌സിനെ താരം വിശേഷിപ്പിച്ചത്. ഇതില്‍പരം ഒരംഗീകാരം ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും ലഭിക്കാനില്ല. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ എന്നെ എന്നും അത്ഭുതപ്പെടുത്തകയാണ് എന്നാണ് കിസിറ്റോ പറയുന്നത്. ഇത്രയേറെ ആവേശം പകരുന്ന ഒരു ആരാധക കൂട്ടം എന്നെ അമ്പരിപ്പിച്ചുകൊണ്ടെ ഇരിക്കുകയാണ് എന്നാണ് കിസിറ്റോ വ്യക്തമാക്കിയത്.

 

 

 

Read more

ഐഎസ്എല്‍ ഒന്നാം സീസണില്‍ത്തന്നെ ആരംഭിച്ച ചെറുകൂട്ടായ്മയാണ് ഇന്നത്തെ മഞ്ഞപ്പടയായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്. ആലപ്പുഴ, എറണാകുളം ജില്ലകളിലെ കുറച്ചു ചെറുപ്പക്കാര്‍ ചേര്‍ന്നു സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി ആരംഭിച്ച കൂട്ടായ്മ പിന്നീടു ജില്ലാ അടിസ്ഥാനത്തില്‍ വിപുലപ്പെടുത്തുകയായിരുന്നു.ഇന്ന് എല്ലാ ജില്ലകളിലും മഞ്ഞപ്പടയ്ക്കു വിങ്ങുകളുണ്ട്. കൂടാതെ ചെന്നൈ, ഡല്‍ഹി, ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങളിലും ഗള്‍ഫ് മേഖല, ഓസ്‌ട്രേലിയ, അമേരിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും വിങ്ങുകളുണ്ട്.. ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ മത്സരങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ഹോം മാച്ചാക്കുകയാണ് ആരാധകര്‍. ഹോം മാച്ച് എവേ മാച്ച് എന്നീ വ്യത്യാസങ്ങള്‍ ഇല്ലാതെ ഗ്യാലറിയില്‍ മഞ്ഞക്കടലുണ്ടാക്കി ഇന്ത്യന്‍ ഫുട്‌ബോളിനെതന്നെ ഞെട്ടിക്കുകയാണ് ആരാധകര്‍.