Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഒരേ ഒരു സെല്‍ഫി; അത് മെസിയുടെ കൂടെ: ലിവര്‍പൂള്‍ കോച്ചിന്റെ വാക്കുകളില്‍ ആറാടി മെസി ആരാധകര്‍

, 6:52 pm

ഇന്ന് ലോകത്തെ ഏറ്റവും മികച്ച പരിശീലകരുടെ പട്ടികയില്‍ ലിവര്‍പൂളിന്റെ യൂര്‍ഗന്‍ ക്ലോപ്പിന്റെ സ്ഥാനം ചെറുതായിരിക്കില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ തിരിച്ചുവരവില്‍ നിര്‍ണായക പങ്കുവഹിച്ചത് ജര്‍മന്‍ കാരനായ ഈ കോച്ചണ്. കളിയിലെ പ്ലാനിങ്ങിലും സ്ട്രാറ്റജിയിലും ക്ലോപ്പ് പുലര്‍ത്തുന്ന ഉന്നത നിലവാരമാണ് പ്രത്യേകത. ടീമിലെത്തിക്കുന്ന താരങ്ങളെ കൃത്യമായ പ്ലാനിങ്ങിലൂടെ ഉപയോഗിക്കുന്നതും ക്ലോപ്പിന്റെ കഴിവാണ്.

അതേസമയം, പല സൂപ്പര്‍താരങ്ങളെ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഫോണില്‍ ഇതുവരെ ഒരേ ഒരു സെല്‍ഫി മാത്രമാണ് എടുത്തിട്ടുള്ളതെന്ന അദ്ദേഹത്തിന്റെ തന്നെ പ്രസ്താവനയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചൂടുള്ള ചര്‍ച്ച. തന്റെ പരിശീലക കരിയറിനിടയില്‍ താനിതു വരെ ഒരേയൊരു താരത്തിന്റെ കൂടെ മാത്രമേ സ്വന്തം സ്മാര്‍ട് ഫോണില്‍ സെല്‍ഫിയെടുത്തിട്ടുള്ളൂ. അത് മറ്റാരുമല്ല, താനിതുവരെ പരിശീലിപ്പിക്കാത്ത നിലവില്‍ ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളിലൊരാളായ ബാഴ്‌സലോണ താരം ലയണല്‍ മെസ്സിയുടെ കൂടെയായിരുന്നു ജര്‍മനിക്കാരന്റെ ഏക സെല്‍ഫി.

മെസി-റൊണാള്‍ഡോ മൈതാന പോരിനിടയില്‍ ചില പരിശീലകര്‍ ഇവരില്‍ ആര് കേമനെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാറില്ല. എന്നാല്‍ ക്ലോപ്പ് ഏറ്റവും മികച്ച താരമെന്ന ചോദ്യത്തിന് മെസിയല്ലാതെ മറ്റാര് എന്നാണ് ചോദിക്കാറുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്ലോപ്പ് പരിശീലിപ്പിക്കുന്ന ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി നാല് പോയിന്റ് ലീഡാണ് ഇപ്പോള്‍ ലിവര്‍പൂളിനുള്ളത്.

Advertisement