യൂറോപ്പിലേക്കുളള വമ്പന്‍ ഓഫര്‍ തള്ളി കോമള്‍

അണ്ടര്‍ 17 ലോകകപ്പിലൂടെ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധമുഴുവന്‍ പിടിച്ചുപറ്റിയ 18കാരന്‍ കോമള്‍ തട്ടാല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ യൂറോപ്യന്‍ ലീഗില്‍ കളിക്കാനുളള ഓഫര്‍ തള്ളിയാണ് തട്ടാല്‍ ഫുട്‌ബോള്‍ ലോകത്തിന്റ ശ്രദ്ധപിടിച്ചുപറ്റിയത്.

ഐഎസ്എല്ലില്‍ കളിക്കാനുളള മോഹമാണത്രെ തുര്‍ക്കിയില്‍ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ഒരു ടീമിലേക്കുളള ക്ഷണം കോമള്‍ തള്ളിയത്. ഐ.എസ്.എല്ലില്‍ കളിച്ചാല്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്നാണ് കോമള്‍ വിലയിരുത്തുന്നത്.

അതെ,സമയം കോമള്‍ തട്ടാലുമായി ഇതുവരെ ഐ.എസ്.എല്‍. ക്ലബുകളൊന്നും കരാറിലെത്തിയിട്ടില്ല.

ഐ-ലീഗ് ടീമായ മിനര്‍വ്വ പഞ്ചാബ് മുന്നോട്ട് വെച്ച ഓഫര്‍ മോമള്‍ തട്ടാല്‍ തള്ളിയിരുന്നു. കുറഞ്ഞത് പത്ത് മത്സരങ്ങള്‍ കളിക്കാന്‍ അവസരം നല്‍കാമെന്നുള്ള വാഗ്ദാനവും ഐ.എസ്.എല്‍ ആഗ്രഹം പറഞ്ഞാണ് തട്ടാല്‍ തള്ളിയത്. ഇന്ത്യന്‍ ആരോസ് ക്ലബ് മുന്നോട്ട വെച്ച അവസരവും ഇന്ത്യന്‍ കൗമാരതാരം തട്ടിക്കളഞ്ഞു.

Read more

ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകപ്പിലെ ശ്രദ്ധേയനായ താരമായിരുന്നു സിക്കിമില്‍ നിന്നുള്ള തട്ടാല്‍. ഗ്രൂപ്പ് ഘടത്തില്‍ യു.എസിനെതിരായ ആദ്യ മത്സരം മാത്രം കളിച്ച തട്ടാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അന്ന് മുതലേ, തട്ടാലിനെ യൂറോപ്യന്‍ ടീമുകള്‍ നോട്ടമിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.