ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

ഇപ്പോഴുള്ള ഇന്റർനാഷണൽ ബ്രേക്കിൽ ഫ്രാൻസ് ടീമിന്റെ കൂടെ എംബപ്പേ കളിക്കില്ല എന്ന വാർത്ത നേരത്തെ വന്നിരുന്നു. റയൽ മാഡ്രിഡിൽ നിന്നും അവധി ആഘോഷിക്കാൻ വേണ്ടി സ്വീഡനിലേക്ക്‌ പോയതാണ് എംബപ്പേ. അവിടുത്തെ സ്റ്റോക്ക്ഹോം ഹോട്ടലിലായിരുന്നു താരം താമസിച്ചിരുന്നത്. എന്നാൽ അവിടെ നിന്നും ഒരു റേപ്പ് കേസ് പൊലീസിന് ലഭിച്ചു.

കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംശയിക്കപ്പെടുന്ന പട്ടികയിൽ എംബപ്പേയും ഉൾപെട്ടിട്ടുണ്ട്. ഇക്കാര്യത്തിലുള്ള അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ വാർത്ത വന്ന ഉടൻ എംബപ്പേ അത് നിരസിക്കുകയും ചെയ്തു. തികച്ചും വ്യാജമായ വാർത്തയാണ് ഇതെന്നാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പക്ഷേ കുറ്റക്കാർ എന്ന് സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ എംബാപ്പയുമുണ്ട് എന്നാണ് ഇപ്പോഴും സ്വീഡിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പക്ഷെ താരത്തിന് പിന്തുണയുമായി ഇപ്പോൾ റയൽ മാഡ്രിഡ് താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. കാരണം എംബപ്പേ ഈ കേസിൽ നിരപരാധിയാണ് എന്നാണ് അവർ വിശ്വസിക്കുന്നത്. കായിക ലോകത്തെ തന്നെ ഏറ്റവും വലിയ വ്യാജ വാർത്ത എന്നാണ് റയൽ മാഡ്രിഡ് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

നിലവിൽ എംബപ്പേ കുറ്റക്കാരനാണ് എന്ന കാര്യം ഇത് വരെ തെളിഞ്ഞിട്ടില്ല. താരത്തിനെതിരെ ഒരു തെളിവുകളും ലഭിച്ചിട്ടില്ല. വെറും ആരോപണം മാത്രമാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. കേസിന്റെ അന്വേഷണം പൂർത്തിയാകുമ്പോൾ ആരായിരിക്കും ഇതിലെ കുറ്റവാളി എന്ന് കണ്ടറിയാം.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍