ഒരേ ഒരു വരി; എതിരാളികളില്‍ ഭയം നിറച്ച് എംബാപ്പെ; പോസ്റ്റ് വൈറല്‍

ഖത്തര്‍ ലോകകപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ‘ഞങ്ങള്‍ തിരിച്ചുവരും’ എന്നാണ് സുവര്‍ണ ബൂട്ടിനൊപ്പമുള്ള ചിത്രത്തിനൊപ്പം അടിക്കുറിപ്പായി താരം കുറിച്ചത്.

ഫൈനലില്‍ ഹാട്രിക്ക് നേടിയിട്ടും ടീം പെനാല്‍റ്റിയില്‍ പരാജയപ്പെട്ടതോടെ കനത്ത നിരാശയിലായിരുന്ന താരം. ഗോള്‍ഡന്‍ ബൂട്ട് സ്വീകരിച്ചപ്പോഴും ചിരിക്കാതെ മൗനത്തിലാണ്ടിരിക്കുകയായിരുന്നു താരം. ഒറ്റവരിയിലായി താരം തന്റെ പ്രതികരണം ഒതുക്കിയെങ്കിലും അതില്‍ ഏറെ നിഗൂഢതയുണ്ടെന്നാണ് ഫുട്‌ബോള്‍ പണ്ഡിതരുടെ വിലയിരുത്തല്‍.

ഫൈനലില്‍ ഫ്രാന്‍സ് നിറംമങ്ങിയിട്ടും എംബാപ്പെയുടെ ഒറ്റയാള്‍ പോരാട്ടമാണ് മത്സരം പെനാറ്റിയിലേക്ക് വരെ എത്തിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസി അവസാന ലോകകപ്പും കളിച്ച് മടങ്ങുമ്പോള്‍, ആ സിംഹാസനം എംബാപ്പെ എന്ന 23കാരന്‍ കൈയടക്കി കഴിഞ്ഞു. അടുത്ത ഒരു 10 വര്‍ഷക്കാലം എംബാപ്പെയായിരിക്കും ഫുട്‌ബോള്‍ ലോകം ഭരിക്കുക എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Read more

പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.