ഹേയ് എപ്പ്ട്രാ..; നെയ്മറുടെ ഫ്രീകിക്ക് പിഴവുകളില്ലാതെ വലയില്‍; അസൂയ നിറച്ച നോട്ടമെറിഞ്ഞ് എംബാപ്പെ; വീഡിയോ വൈറല്‍

പരിശീലനത്തിനിടെ ബ്രസീല്‍ താരം നെയ്മറുടെ ഫ്രീകിക്ക് പരിശീലനം കണ്ടു ഞെട്ടി ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെ. ബ്രസീല്‍ താരത്തിന്റെ ഫ്രീകിക്ക് ശ്രമം ബാറിനു തൊട്ടുതാഴെക്കൂടി വലയിലെത്തിയതാണ് ഫ്രഞ്ച് താരത്തെ ഞെട്ടിച്ചത്. താരം തെല്ലസൂയയോടെ നെയ്മറെ നോക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഞായറാഴ്ച പിഎസ്ജി-റെയിംസ് മത്സരത്തിനു മുന്‍പായിരുന്നു നെയ്മാറുടെ ഫ്രീകിക്ക് പരിശീലനം. പെനല്‍റ്റി ബോക്‌സിനു പുറത്തുനിന്നുള്ള ബ്രസീല്‍ താരത്തിന്റെ ഫ്രീകിക്ക് ഗോള്‍വലയുടെ മുകളില്‍ ഇടതു ഭാഗത്താണു പതിച്ചത്. ഇത് കണ്ടാണ് എംബാപ്പെ അത്ഭുതമൂറിയത്.

പിഎസ്ജി-റെയിംസ് മത്സരത്തിലേക്ക് വന്നാല്‍ കളി 1-1 സമനിലയില്‍ പിരിഞ്ഞു. 51ാം മിനിറ്റില്‍ നെയ്മറാണ് പിഎസ്ജിക്കായി ഗോള്‍ നേടിയത്. മാര്‍കോ വെറാറ്റി 59ാം മിനിറ്റില്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായത് പിഎസ്ജിക്ക് മത്സരത്തില്‍ തിരിച്ചടിയായി.

Read more

മത്സരം സമനിലയായെങ്കിലും 20 കളികളില്‍നിന്ന് 48 പോയിന്റുമായി പിഎസ്ജി തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.