‘നൗക്യാമ്പ് അടച്ചിടും’ ബാഴ്‌സയ്ക്ക് ലാലിഗ പ്രസിഡന്റിന്റെ മുന്നറിയിപ്പ്‌

ലാലിഗ മത്സരങ്ങള്‍ക്കിടെ സ്‌പെയിനെ അപമാനിച്ചാല്‍ ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ നൗക്യാമ്പ് താത്കാലികമായി അടച്ചിടേണ്ടിവരുമെന്ന് ലാലിഗ പ്രസിഡന്റ് ഹെവിയര്‍ ടെബസ്. സ്പാനിഷ് സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങള്‍ ബാഴ്‌സലോണയുടെ മത്സരങ്ങള്‍ക്കിടെ ഉയര്‍ന്നതാണ് ടെബസിനെ പ്രകോപിപ്പിച്ചത്.

“സ്‌പെയിനെ അപമാനിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ആരാധകര്‍ക്ക് അവകാശം ഇല്ല. അവര്‍ കാറ്റലോണയെ അനുകൂലിച്ചുകൊള്ളട്ടെ എന്നാല്‍ അത് സ്‌പെയിനെ തരംതാഴ്ത്തിക്കെണ്ടാവരുത്” ലാലിഗ പ്രസിഡന്റ് ടെബസ് പറഞ്ഞു.

നൗക്യാമ്പ് പലപ്പോഴും സ്‌പെയിനെതിരായ പ്രതിഷേധങ്ങള്‍ക്ക് വേദിയാകാറുണ്ട്. സ്‌പെയിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും അവിടെ ഉയരാറുണ്ട്.

Read more

നേരത്തെ സ്‌പെയിനില്‍ നിന്നും വേറിട്ട് പോകാന്‍ കാറ്റലോണിയയില്‍ നടന്ന ഹിതപരിശോധന സ്പാനിഷ് സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിരുന്നു. കഴിഞ്ഞ മാസം ഒക്ടോബര്‍ ഒന്നിനാണ ഹിതപരിശോധന നടന്നത്. കാറ്റലോണിയയിലെ 90 ശതമാനം പേരും സ്‌പെയിന്‍ വിട്ട് പോകാന്‍ ആണ് വോട്ട് ചെയ്തത്.