ഇപ്പോൾ നടക്കുന്ന നേഷൻസ് ലീഗിൽ തകർപ്പൻ പ്രകടനം നടത്തുന്ന ടീമാണ് എഫ്‌സി ബാഴ്‌സിലോണ. ഇന്ന് നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബായ ബ്രസ്റ്റാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 1:30ന് ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. മികച്ച ഫോമിൽ ആണ് ടീം എങ്കിലും അടുത്തിടെ കളിച്ച മത്സരങ്ങളിലെ ടീമിന്റെ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്.
അവസാനത്തെ രണ്ട് മത്സരങ്ങളിലും അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ ടീമിലെ പ്രധാന കളിക്കാരനായ സ്പാനിഷ് താരം ലാമിന് യമാൽ പരിക്കിന്റെ പിടിയിലാണ്. എന്തെന്നാൽ യമാൽ ലാലിഗയിൽ സ്റ്റാർട്ട് ചെയ്യാത്ത മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് നടക്കാൻ പോകുന്ന മത്സരത്തിലും താരം ഉണ്ടാവില്ല എന്നാണ് പരിശീലകനായ ഹാൻസി ഫ്ലിക്ക് പറയുന്നത്.
ഹാൻസി ഫ്ലിക്ക് പറയുന്നത് ഇങ്ങനെ:
” അദ്ദേഹത്തിന്റെ ക്വാളിറ്റി നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. അദ്ദേഹം ഒരുപാട് സ്പേസുകൾ നൽകുന്നു. അദ്ദേഹത്തിന് നഷ്ടമാകുന്ന അവസാനത്തെ മത്സരം ഇതായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അടുത്ത മത്സരത്തിൽ അദ്ദേഹത്തെ ബെഞ്ചിൽ ലഭ്യമായിരിക്കും എന്നാണ് ഞാൻ കരുതുന്നത് “ ഹാൻസി ഫ്ലിക്ക് പറഞ്ഞു.
നേഷൻസ് ലീഗിൽ തകർപ്പൻ പ്രകടനമാണ് ഫ്രഞ്ച് ക്ലബിന് സാധിക്കുന്നത്. ഇന്ന് നടക്കാൻ പോകുന്ന മത്സരത്തിൽ വിജയ സാധ്യത കൂടുതൽ ഉള്ള ടീമും അവരാണ്. ലാമിനെ യമാൽ ഇല്ലാതെ ലാലിഗയിൽ ഇറങ്ങിയ അവസാനത്തെ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ബാഴ്‌സ തോൽക്കുകയായിരുന്നു. താരത്തിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.