കഴിഞ്ഞ വർഷം ബാലൺ ഡി ഓർ നേടാൻ മെസിയെക്കാൾ യോഗ്യത റൊഡ്രിക്കായിരുന്നു: കാർലോ അൻസലോട്ടി

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ലോകമെമ്പാടും വലിയ വിവാദങ്ങളിലേക്ക് പോയി.

റയൽ മാഡ്രിഡ് പരിശീലകനും താരങ്ങൾക്കും വേറെയും പുരസ്‌കാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പരിശീലകനായ കാർലോ അൻസലോട്ടിയും, സഹ താരങ്ങളും ചടങ്ങ് ബഹിഷ്കരിച്ചതോടെ ആ കാറ്റഗറി പുരസ്‌കാരങ്ങൾ കൊടുക്കുന്നത് നടന്നിരുന്നില്ല. എന്ത് കൊണ്ടാണ് റയൽ മാഡ്രിഡ് ചടങ് ബഹിഷ്കരിച്ചത് എന്നതിനെ കുറിച്ച് റയൽ മാഡ്രിഡ് പരിശീലകൻ സംസാരിച്ചിരിക്കുകയാണ്.

കാർലോ അൻസലോട്ടി പറയുന്നത് ഇങ്ങനെ:

” ബാലൺ ഡി ഓർ ചടങ്ങ് ബഹിഷ്കരിച്ചത് ഒരു തെറ്റായ തീരുമാനമായി ഞാൻ കാണുന്നില്ല. വിനീഷ്യസ് ബാലൺ ഡി ഓർ ജേതാവാണെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. അതിന്റെ അർഥം ഞങ്ങൾ റോഡ്രിയെ ബഹുമാനിക്കുന്നില്ല എന്നല്ല. കഴിഞ്ഞ വർഷം ബാലൺ ഡി ഓർ നേടാൻ മെസിയെക്കാൾ യോഗ്യത ഉണ്ടായിരുന്നത് റൊഡ്രിക്കായിരുന്നു” കാർലോ അൻസലോട്ടി പറഞ്ഞു.