കഴിവുള്ളവനെ ബഹുമാനിക്കാൻ പഠിക്കേടോ, എന്റെ റൊണാൾഡോയെ ഇറക്കിയിരുന്നെങ്കിൽ ..പോർച്ചുഗീസ് പരിശീലകനെതിരെ ആഞ്ഞടിച്ച് റൊണാൾഡോയുടെ ഭാര്യ

ഫിഫ ലോകകപ്പിൽ നിന്ന് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകി ജോർജിന റോഡ്രിഗസ് ഫെർണാണ്ടോ സാന്റോസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തി. അപ്രതീക്ഷിത തോൽവിയെറ്റ് വാങ്ങി പോർച്ചുഗൽ പുറത്താകുമ്പോൾ റൊണാൾഡോയെ സംബന്ധിച്ച് അവസാന ലോകകപ്പ് കണ്ണീർ ഓർമകളുടേതായി.

42-ാം മിനിറ്റിൽ മികച്ചൊരു ഹെഡറിലൂടെ യൂസഫ് എൻ-നെസിരിയാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. ഗോൾ തിരിച്ചടിക്കാൻ പോർച്ചുഗൽ ശ്രമിച്ചെങ്കിലും മൊറോക്കോയുടെ പ്രാതിരോധം അനുവദിക്കാതെ വന്നതോടെ അർഹിച്ച തോൽവിയെറ്റ് വാങ്ങി.

തുടർച്ചയായി രണ്ടാം തവണയും റൊണാൾഡോയെ തന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിന്ന് ഒഴിവാക്കാൻ ഇന്നലെയും സാന്റോസ് തീരുമാനിച്ചു. 16-ാം റൗണ്ടിൽ സ്വിറ്റ്സർലൻഡിനെതിരെ റാമോസ് ഹാട്രിക് നേടിയത് പോലെ അദ്ദേഹം മികച്ച പ്രകടനം ആവർത്തിക്കുമെന്ന് കരുതിയാണ് റൊണാൾഡോയെ ഇന്നും പുറത്താക്കിയത്.

ഒടുവിൽ കളിയുടെ 51-ാം മിനിറ്റിൽ റൊണാൾഡോ അവതരിപ്പിക്കപ്പെട്ടു. ശ്രമം നടന്നെങ്കിലും ഗോൾ മാത്രം അകന്ന് നിന്നതോടെ റൊണാൾഡോ കണ്ണീരോടെ ടൂർണമെന്റിൽ നിന്നും മടങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളിയായ ജോർജിന റോഡ്രിഗസ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തു, അതിൽ റൊണാൾഡോയെ ഉള്പെടുത്ത പോർച്ചുഗൽ പരിശീലകനെ കുറ്റപ്പെടുത്തി.

“ഇന്ന്, നിങ്ങളുടെ സുഹൃത്തും പരിശീലകനും തെറ്റായ തീരുമാനമാണ് എടുത്തത്, നിങ്ങൾക്ക് ആരാധനയുടെയും ബഹുമാനത്തിന്റെയും വാക്കുകൾ ഉള്ള ആ സുഹൃത്ത്. നിങ്ങളെ കളത്തിലിറക്കുമ്പോൾ എല്ലാം മാറിയത് കണ്ട അതേ സുഹൃത്ത്, പക്ഷേ വളരെ വൈകിപ്പോയി. നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ, അതിന്റെ ഏറ്റവും ശക്തമായ ആയുധത്തെ വിലകുറച്ച് കണ്ടു. ജീവിതം നമുക്ക് പാഠങ്ങൾ നൽകുന്നു, നിങ്ങൾ തോൽക്കുന്നില്ല.”

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി