എന്നെ ഉപദ്രവിച്ച അവനെ ശിക്ഷിക്കരുതെന്ന് സാനെ, മാനെയുടെ വിഷയത്തിൽ ട്വിസ്റ്റ്; സംഭവം ഇങ്ങനെ

ഫുട്‍ബോൾ ലോകം കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ ഏറ്റവും പ്രധാന സംഭവം ആയിരുന്നു സാദിയോ മാനെ കഴിഞ്ഞ ദിവസം ഡ്രസിംഗ് റൂമിൽ ഉണ്ടാക്കിയ വഴക്ക്. മാഞ്ചസ്റ്റർ സിറ്റിയുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് തൊട്ടുപിന്നാലെയായിരുന്നു ഡ്രെസിംഗ് റൂമിൽ സഹതാരം ലെറോയ് സാനെയുമായി താരം ഏറ്റുമുട്ടിയത്.

മത്സരത്തിനിടയിൽ ഇരുതാരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. സാനെ തന്നോട് ദേഷ്യപ്പെട്ട സംഭവത്തെ കുറിച്ച് ഡ്രസിംഗ് റൂമിൽ എത്തിയതിനു ശേഷം മാനെ ചോദിക്കുകയും അതിനു പിന്നാലെ താരത്തിന്റെ മുഖത്തടിക്കുകയുമായിരുന്നു. സഹതാരങ്ങൾ എത്തിയാണ് ഇരുത്തരങ്ങളെയും പിടിച്ചുമാറ്റിയത്.

കുറ്റം മുഴുവൻ മാനെക്ക് എന്ന അവസ്ഥയിൽ ആയപ്പോഴാണ് സംഭവത്തിന്റെ കൂടുതൽ വാർത്തകൾ പുറത്തുവരുന്നത്, അത് പ്രകാരം സാനെ സഹതാരത്തെ ” ബ്ലാക്ക് ഷിറ്റ്” എന്ന് വിളിക്കുക ആയിരുന്നു. അതാണ് ദേഷ്യത്തിന് കാരണമായത്. ഇരുത്തരങ്ങളും ക്ലബ് അധികൃതരോടും ആരാധകരോടും മാപ്പ് പറഞ്ഞിട്ടുണ്ട്. മാനെക്ക് സസ്പെന്ഷന് ലഭിക്കുകയും ചെയ്തു.

എന്നാൽ അതിൽ കൂടുതൽ കനത്ത ശിക്ഷ ഒരു കാരണവശാലും താരത്തിന് നൽകരുതെന്നാണ് സാനെ പറഞ്ഞിരിക്കുന്നത്. ഇതോടെ ഈ പ്രശ്‌നം അവസാനിക്കാനാണ് സാദ്ധ്യത കൂടുതൽ.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി