ക്രിസ്റ്റ്യാനോ റൊണാൾഡോ- ജോർജിന റോഡ്രിഗസ് ദമ്പതികളുമായ ബന്ധപ്പെട്ട വാർത്തകൾ എപ്പോൾ വന്നാലും അതൊക്കെ മാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട് . ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഫുട്‍ബോൾ താരമെന്ന നിലയിൽ റൊണാൾഡോ ഇടുന്ന ഓരോ പോസ്റ്റും വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ദമ്പതികളുടെ പഴയ ഒരു വിഡിയോയാണ്. സംഭവം നടക്കുന്നത് 2018 കാലഘട്ടത്തിലാണ്. ഭാര്യയുടെ നേരെ വന്ന ഒരു ടെന്നീസ് ബോൾ റൊണാൾഡോ തട്ടി മാറ്റുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കാമുകി ജോർജിന റോഡ്രിഗസ്, മൂത്തമകൻ ക്രിസ്റ്റ്യാനോ ജൂനിയർ എന്നിവരോടൊപ്പം 2018 നവംബറിൽ ലണ്ടനിലേക്ക് യാത്രതിരിച്ചു. മൂവരും ടെന്നീസ് ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചും ജോൺ ഇസ്‌നറും ഏറ്റുമുട്ടുന്ന നിറ്റോ എടിപി ഫൈനൽ കാണുക ആയിരുന്നു.
ജോർജിന റോഡ്രിഗസിന്റെ ദിശയിൽ ഒരു ടെന്നീസ് പന്ത് വന്നതിന് ശേഷം ആ പന്ത് തട്ടിമാറ്റി റൊണാൾഡോ വാർത്തകളിൽ ഇടം നേടി. വളരെ പെട്ടെന്ന് തന്നെ താരം അത് മനസിലാക്കി പന്ത് മാറ്റുക ആയിരുന്നു . വേഗത്തിൽ വന്ന പന്ത് ദേഹത്തു കൊണ്ടിരുന്നു എങ്കിൽ പരിക്ക് പറ്റുമായിരുന്നു.
സംഭവത്തിന് ശേഷം മൂവരും ചിരിക്കുകയും പോസിറ്റീവായി എടുക്കുകയും ചെയ്തു. ” റൊണാൾഡോ ഇനി ഗോൾകീപ്പറാകണം” “ഒരു നല്ല ആൺകുട്ടി എപ്പോഴും അവന്റെ പെണ്ണിനെ സംരഷിക്കുന്നു ” ഉൾപ്പടെ അനവധി കമന്റുകൾ വരുന്നുണ്ട് ചിത്രത്തിന് താഴെ.