അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനലിൽ ജയിച്ചതോടെ ലയണൽ മെസി ലോകകപ്പ് കിരീടം ഉയർത്തി അർജന്റീനയ്ക്ക് വേണ്ടി തന്റെ ലോകകപ്പ് കരിയർ അവസാനിപ്പിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലിൽ മത്സരങ്ങളിൽ ഒന്നിൽ മെസിയെ കൂടാതെ തിളങ്ങിയത് എമി മാർട്ടീനസായിരുന്നു. അർജന്റീനയുടെ ഗോൾകീപ്പർ ടൂർണമെന്റിൽ ഉടനീളം കാണിച്ച മികവ് ഫൈനലിലും ആവർത്തിച്ചതോടെ ടീം പെനാൽറ്റി ഷൂട്ട് ഔട്ടിന് ഒടുവിൽ ജയം സ്വന്തമാക്കി.
ഫ്രാൻസിനെതിരെ നടന്ന ലോകകപ്പ് ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ പെരുമാറ്റത്തിന് എതിരെ രൂക്ഷ വിമർശനവുമായി മുൻ ക്രിസ്റ്റൽ പാലസ് ചെയർമാൻ സൈമൺ ജോർദാൻ ഉൾപ്പടെ ഉള്ളവർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഷൂട്ടൗട്ടിൽ കിംഗ്‌സ്‌ലി കോമാന്റെ കിക്ക് നിഷേധിച്ച മാർട്ടിനസ് വീരനായകനായി. ശേഷം അദ്ദേഹത്തിന്റെ കോമാളിത്തരങ്ങൾ വിവാദത്തിന് കാരണമായി. . ഔറേലിയൻ ചൗമേനിയുടെ സ്പോട്ട് കിക്കിന് മുമ്പ്, മിഡ്ഫീൽഡറുടെ ഏകാഗ്രതയെ തടസ്സപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമവും ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു.
തനിക് നേരെ ഉയർന്ന വിമർശനങ്ങളുമായി ബന്ധപ്പെട്ട് താരം പറയുന്നത് ഇങ്ങനെ “ഇത് വളരെ സങ്കീർണ്ണമായ ഒരു മത്സരമായിരുന്നു, അവർ കളിയിൽ മനോഹരമായി മടങ്ങിയെത്തി, പക്ഷേ അത് ഞങ്ങളുടെ മത്സരമായിരുന്നു, ജയിക്കാൻ ഞങ്ങൾക്കാണ് അർഹത ,” ആസ്റ്റൺ വില്ല കീപ്പർ അർജന്റീനിയൻ റേഡിയോ സ്റ്റേഷനായ ലാ റെഡ്യോട് പറഞ്ഞു.
Read more
“ഞാൻ സ്വപ്നം കണ്ടതെല്ലാം കൈവരിച്ചു, എനിക്ക് അതിന് വാക്കുകളില്ല, പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഞാൻ ശാന്തനായിരുന്നു, എല്ലാം ഞങ്ങൾ ആഗ്രഹിച്ചതുപോലെ നടന്നു. പിന്നെ എന്റെ ആംഗ്യങ്ങൾ, അവർ എന്നെ എനിക്കെതിരെ മോശം പദങ്ങൾ പറഞ്ഞത് കൊണ്ടാണ്. അഹങ്കരിക്കുന്നവരെ ഇഷ്ടമില്ല എനിക്ക്.”