ബെംഗളൂരു എഫ്‌സി മികച്ച ടീമാണെന്ന് ഞങ്ങൾക്കറിയാം, തീർച്ചയായും അവർ ഈ സീസണിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല; നാളെ ആ ഗോൾ പ്രതീക്ഷിക്കാം; വാർത്ത സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് കോച്ച് മിക്കേൽ സ്റ്റാഹ്രെ

ബെംഗളൂരു എഫ്‌സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ അഡ്രിയാൻ ലൂണ സംസാരിക്കവെ ജീസസ് – ലൂണ – നോഹ ത്രയത്തെ കുറിച്ച് ചോദിച്ചപ്പോൾ “ഞങ്ങൾ മൂന്ന് പേരും മികച്ച കളിക്കാരാണ്. ഒരുമിച്ച് കളിക്കാൻ ഞങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്. ഇതുവരെ നോഹയും ജീസസും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു. കഴിഞ്ഞ മത്സരത്തിൽ ഞാൻ 90 മിനിറ്റ് കളിച്ചു. സീസണിലുടനീളം ഞങ്ങൾ നന്നായി കളിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ ഇത് 3 കളിക്കാരെക്കുറിച്ച്‌ മാത്രമല്ല മൊത്തം ടീമിനെക്കുറിച്ചാണ്. ലൂണ പറഞ്ഞു.

“ബെംഗളൂരു എഫ്‌സി മികച്ച ടീമാണെന്ന് ഞങ്ങൾക്കറിയാം. തീർച്ചയായും അവർ ഈ സീസണിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. നാളെ ആ ഗോൾ പ്രതീക്ഷിക്കാം. അതാണ് ഞങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിന് വേണ്ടി നമ്മൾ നല്ല കളി കളിക്കണം. ഊർജസ്വലരായിരിക്കണം, മിടുക്കരായിരിക്കണം. ആരാധകർക്ക് അത് അനുഭവിക്കാൻ കഴിയുന്ന ഊർജ്ജസ്വലമായ ഒരു തരം ഫുട്ബോൾ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ബ്ലാസ്റ്റേഴ്‌സ് കോച്ച് മിക്കേൽ സ്റ്റാഹ്രെ പറഞ്ഞു.

ഡ്യൂറൻഡ് കപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ ഞങ്ങൾ അവരെ നേരിട്ടു. അവിടെ അവർ ഞങ്ങളെക്കാൾ മികച്ചവരായിരുന്നു. പക്ഷേ സമനിലയുള്ള കളിയായിരുന്നു. അവസാനം ഒരു കോർണർ കിക്കിൽ നിന്ന് ഞങ്ങൾ തോറ്റു. ഞങ്ങൾ ഇപ്പോൾ അന്നത്തേതിനേക്കാൾ ശക്തമായ ടീമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഹോം ഗെയിമായിരിക്കും, പക്ഷേ അവർക്കും ഇത് ഒരു തന്ത്രപരമായ എവേ ഗെയിമായിരിക്കും.”

നമ്മുടെ പ്രത്യേക ഗുണങ്ങളുള്ള കളിക്കാരെക്കുറിച്ച് നമുക്ക് സംസാരിക്കാം, ഞങ്ങൾക്ക് മറ്റ് 3 വിദേശി താരങ്ങളുണ്ട്. കൂടാതെ മികച്ച നിലവാരമുള്ള പ്രാദേശിക കളിക്കാരും ഞങ്ങളുടെ പക്കലുണ്ട്, അതാണ് യാഥാർത്ഥ്യം. അവരുടെ മികവിൽ ഈ മത്സരം ഞങ്ങൾ ജയിക്കാൻ പോകുന്നു.” കോച്ച് കൂട്ടിച്ചേർത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ