ആകാശത്തിന് കീഴിലെ ഏത് നാടും മെസിക്ക് സമം, കളത്തിൽ ഇറങ്ങാത്ത സമയത്ത് പോലും സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

മേജർ ലീഗ് സോക്കർ (MLS) ക്ലബ്ബും ഹോങ്കോംഗ് ദേശീയ ടീമും തമ്മിലുള്ള സൗഹൃദ മത്സരത്തിൻ്റെ തലേന്ന് ഇൻ്റർ മിയാമി താരം മെസി സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നത് കാണാൻ മാത്രം ഒഴുകി എത്തിയത് പതിനായിരക്കണക്കിന് ആരാധകരാണ്. ഓപ്പൺ ട്രെയിനിംഗ് സെഷൻ ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ആരാധകർ ക്യൂവിൽ തടിച്ചുകൂടി. ആളുകൾ മെസിയുടെ പേര് പറഞ്ഞ് തടിച്ചുകൂടിയതോടെ പൊലീസ് ഉദ്യോഗസ്ഥർക്ക് പിടിപ്പത് പണി ആയിരുന്നു. മെസിയുടെയും ഇന്റർ മിയാമി പരിശീലകൻ ഡേവിഡ് ബെക്കാമിന്റെയും പേര് പറഞ്ഞ് ആരാധകർ ആവേശത്തിൽ ആയി.

ബെക്കാം കുട്ടികൾക്ക് വിലപ്പെട്ട പാഠങ്ങൾ കൈമാറുന്നത് കാണാമായിരുന്നു. എന്നാൽ മെസ്സി നേരിയ സന്നാഹത്തിനായി പിച്ചിൽ പ്രവേശിച്ചപ്പോൾ സ്റ്റേഡിയം ഏതാണ്ട് പൊട്ടിത്തെറിച്ചു. മെസി കളത്തിൽ ഇറങ്ങി ഇല്ലെങ്കിലും ഇൻ്റർ മിയാമി ഹോങ്കോങ്ങിനെ 4-1 ന് മത്സരത്തിൽ തകർത്തെറിഞ്ഞു.

മെസ്സിയുടെ അഭാവത്തിൽ റോബർട്ട് ടെയ്‌ലർ, ലോസൺ സണ്ടർലാൻഡ്, ലിയോനാർഡോ കാമ്പാന, റയാൻ സെയ്‌ലർ എന്നിവർ ഇൻ്റർ മിയാമിയുടെ സ്‌കോർ ഷീറ്റിൽ ഇടം നേടി.

ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവർ സബ് ആയി കളത്തിൽ ഇറങ്ങി. മെസിയും ലൂയിസ് സുവാരസും കളത്തിൽ ഇറങ്ങാതിരുന്നത് ആരാധകർക്ക് നിരാശ ഉണ്ടാക്കി. ഏതാനും രാത്രികൾ മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ- നാസർ ഇൻ്റർ മിയാമിയെ 6-0 ന് തോൽപിച്ചു, മെസി മത്സരത്തിൽ കളത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു.

പരുക്ക് കാരണം റൊണാൾഡോ അന്ന് ടീമിൽ ഇടം പോലും നേടിയില്ല.