'നമ്മളേയും ഈ അവസ്ഥ ബാധിക്കും'; സഹായം അഭ്യര്‍ത്ഥിച്ച് മെസി

തുര്‍ക്കി ഭൂചലനത്തില്‍ ദുരിതം പേറുന്നവര്‍ക്കായി സഹായം അഭ്യര്‍ഥിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി. താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സഹായം അഭ്യര്‍ത്ഥിച്ചത്. തുര്‍ക്കിയില്‍ പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള യുനിസെഫ് പദ്ധതിയിലേക്ക് സഹായം നല്‍കണം എന്നാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

കുട്ടികളും കുടുംബങ്ങളും പ്രയാസപ്പെടുകയാണ്. നമ്മളേയും ഈ അവസ്ഥ ബാധിക്കും. ദുരിതബാധിതരായ കുട്ടികള്‍ക്ക് സഹായമെത്തിക്കാന്‍ യുനിസെഫിന്റെ ശ്രമങ്ങള്‍ നടക്കുന്നു. നിങ്ങളുടെ സഹായങ്ങളും മൂല്യമേറിയതാണ്’ മെസി പറഞ്ഞു.

3.5 മില്യണ്‍ യൂറോയാണ് മെസി തുര്‍ക്കിയിലേയും സിറിയയിലേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. നേരത്തെ പണം സമാഹരിക്കുന്നതിനായി മെസി തന്റെ ജഴ്‌സിയും നല്‍കിയിരുന്നു. തുര്‍ക്കി പ്രതിരോധനിര താരം മെറിഹ് ഡെമിറാലിനാണ് മെസി തന്റെ പിഎസ്ജി ജഴ്‌സി നല്‍കിയത്. മെസിയെ കൂടാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, എംബാപ്പെ ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങളും തങ്ങളുടെ ജഴ്‌സി നല്‍കുന്നുണ്ട്.

ആയിരക്കണക്കിന് കുരുന്നുകളും അവരുടെ കുടുംബങ്ങളും പ്രയാസമേറിയ ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇവിടെ നിന്ന് പുറത്തുവരുന്ന കുരുന്നു മുഖങ്ങള്‍ ഓരോ ദിവസവും ലോകജനതയുടെ കണ്ണു നനയിച്ചുകൊണ്ടിരിക്കുകയാണ്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം