ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും ആ താരത്തിന്റെ മുൻപിൽ ഒന്നുമല്ല: ക്രിസ് സട്ടൺ

ലോക ഫുട്ബോളിലെ രാജാക്കന്മാരാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും ഫുട്ബാളിൽ ഇനി തെളിയിക്കാനായി ഒന്നും തന്നെയില്ല. തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് താരങ്ങൾ കടന്നു പോകുന്നതെന്നും വൈകാതെ തന്നെ വിരമിക്കാൻ സാധ്യത ഉണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.

ഫുട്ബാളിൽ മെസി റൊണാൾഡോ എന്നി ഇതിഹാസങ്ങളെക്കാളും ഏറ്റവും കേമനായ താരം അത് മുഹമ്മദ് സലായാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ക്രിസ് സട്ടൺ.

ക്രിസ് സട്ടൺ പറയുന്നത് ഇങ്ങനെ:

” നിലവിലെ ഫുട്ബോളിൽ മെസിയെക്കാളും, റൊണാൾഡോയേക്കാളും ഏറ്റവും കേമനായ താരം അത് ഈജിപ്ഷ്യൻ ഫുട്ബോളർ മുഹമ്മദ് സാലയാണ്. കഴിഞ്ഞ കുറെ സീസണുകളിലായി താരം നേടിയിരിക്കുന്ന ഗോളുകളുടെ കണക്കുകൾ നോക്കു. വര്ഷങ്ങളായി ഇത്രയും ഫോമിൽ നിൽക്കണമെങ്കിൽ അവന് എന്തൊരു ബുദ്ധിയാണ്” ക്രിസ് സട്ടൺ പറഞ്ഞു.

അടുത്ത വര്ഷം നടക്കാൻ പോകുന്ന ഫിഫ ലോകകപ്പിൽ ഒരുപാട് സീനിയർ താരങ്ങളുടെ വിരമിക്കൽ പ്രഖ്യാപനം കാണും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. അതിൽ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ പ്രഖ്യാപനത്തിനാണ്. മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. റൊണാൾഡോ ആകട്ടെ തന്റെ ജീവിതാഭിലാഷമായ ലോകകപ്പ് ഇത് വരെ നേടിയിട്ടില്ല. അടുത്ത ലോകകപ്പ് റൊണാൾഡോ നേടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more