ലാ ലിഗ കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ ടീമിന്റെ മോശം പ്രകടനത്തില്‍ പൊട്ടിത്തെറിച്ച് ലയണല്‍ മെസി. ഇങ്ങനെയാണ് ടീമിന്റെ മുന്നോട്ടുള്ള പോക്കെങ്കില്‍ മത്സരങ്ങളെല്ലാം തോല്‍ക്കാനായിരിക്കും വിധിയെന്ന് മെസി തുറന്നടിച്ചു. ഒസാസുനോയോട് തോല്‍ക്കുകയും, റയലിന് മുമ്പില്‍ കിരീടം അടയറവ് വെയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് മെസിയുടെ രോഷത്തോടെയുള്ള വാക്കുകള്‍.
“ബാഴ്‌സലോണ ടീം ദുര്‍ബലമാണ്. ഇങ്ങനെ കളിച്ചാന്‍ നമുക്ക് ചാമ്പ്യന്‍സ് ലീഗ് ജയിക്കാന്‍ യാതൊരു സാദ്ധ്യതയുമില്ല. ഇപ്പോഴിതാ ലാ ലിഗ പോലും വിജയിക്കാന്‍ സാധിക്കാത്ത തരത്തിലായി. ഇതുപോലെയാണ് കളിയെങ്കില്‍ നാപ്പോളിയോടും നമ്മള്‍ തോല്‍ക്കും. പിഴവുകള്‍ക്ക് നമുക്ക് നമ്മെ തന്നെ പഴിക്കേണ്ടിവരും.”
“റയല്‍ മത്സരങ്ങള്‍ ജയിച്ച് അവരുടെ ഭാഗം ഭംഗിയാക്കി. തിരിച്ചുവരവില്‍ ഒരു മത്സരം പോലും റയല്‍ തോറ്റില്ല. വളരെ ശ്രദ്ധേയമായ കാര്യമാണത്. എന്നാല്‍ സ്വന്തം പോയിന്റ് നഷ്ടപ്പെടുത്തി നമ്മള്‍ അവരെ സഹായിച്ചു. നമ്മള്‍ സ്വയം വിമര്‍ശനം നടത്തണം. എന്നിട്ട് ചാമ്പ്യന്‍സ് ലീഗില്‍ പൂജ്യത്തില്‍ നിന്ന് നമുക്ക് തുടങ്ങണം.” മെസി പറഞ്ഞു.
Read more
കഴിഞ്ഞ ദിവസം ബാഴ്സ ഒന്നിനെതിരേ രണ്ടു ഗോളിന് ഒസാസുനയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ചിരവൈരികളായ റയല്‍ മാഡ്രിഡ് വിയ്യാറയലിനെ മറികടന്ന് ലാ ലിഗ കിരീടവും സ്വന്തമാക്കി. ഇതോടെയാണ് ടീമിന്റെ മോശം പ്രകടനത്തെ വിമര്‍ശിച്ച് മെസി രംഗത്ത് വന്നത്.