ഈശ്വരാ, ഭഗവാനേ ഒരാപത്തും വരുത്തരുതേ..; മെസിയെ നേരിടുമ്പോള്‍ ചെയ്യേണ്ട ഏക വഴി; കോച്ച് നല്‍കിയ ഉപദേശത്തെ കുറിച്ച് ട്രിപ്പിയര്‍

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ തടയാന്‍ കോച്ച് നല്‍കിയ നിര്‍ദേശത്തെക്കുറിച്ച് വെളിപ്പെടുത്തി ന്യൂകാസില്‍ യുണൈറ്റഡിന്റെ പ്രതിരോധ താരം കൈറന്‍ ട്രിപ്പിയര്‍. സ്പാനിഷ് ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പരിശീലകനായിരുന്ന ഡീഗോ സിമിയോണി നല്‍കിയ ഉപദേശമാണ് താരം വെളിപ്പെടുത്തിയത്.

‘മെസിയെ തടയാന്‍ ഒരു വഴി മാത്രമേയുള്ളു. നന്നായി പ്രാര്‍ത്ഥിക്കുക. അതു മാത്രമേ നമുക്ക് ചെയ്യാനാകൂ.’ എന്നാണ് അത്ലറ്റികോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണി നല്‍കിയ ഉപദേശം. ഗോളിന് നല്‍കിയ അഭിമുഖത്തിലാണ് ഇംഗ്ലീഷ് പ്രതിരോധ താരം കൂടിയായ ട്രിപ്പിയര്‍ ഇക്കാര്യം പറഞ്ഞത്.

‘മെസിക്ക് എതിരെ കളിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. തമാശ എന്തെന്നാല്‍ ഞങ്ങളുടെ കോച്ച് ഡീഗോ സിമിയോണിയും അര്‍ജന്റീനക്കാരനാണ്. നന്നായി പ്രാര്‍ത്ഥിക്കുക മാത്രമാണ് മെസിയെ തടയാനുള്ള ഏക വഴിയെന്ന് അദ്ദേഹം എല്ലാ മത്സരങ്ങള്‍ക്കും മുന്നെ പറയുമായിരുന്നു’ ട്രിപ്പിയര്‍ പറഞ്ഞു.

ബാഴ്സലോണയുടെ ഭാഗമായി മെസി കരിയറില്‍ ഇതുവരെ 43 തവണ അത്ലറ്റികോ മാഡ്രിഡിനെതിരെ കളിച്ചിട്ടുണ്ട്. ഇതില്‍ 24 മത്സരങ്ങള്‍ വിജയിക്കുകയും എട്ട് തവണ പരാജയപ്പെടുകയും 11 തവണ സമനില വഴങ്ങുകയും ചെയ്തു. 32 ഗോളുകളും ഒന്‍പത് അസിസ്റ്റുകളുമാണ് മാഡ്രിഡിനെതിരെ ലയണല്‍ മെസി നേടിയത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം