Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

കിംഗ് ലിയോ വീണ്ടും കാല്‍പ്പന്ത് കളിയുടെ നെറുകയില്‍; അഞ്ചാം സ്വര്‍ണ ബൂട്ട് സ്വന്തമാക്കി മെസി; ‘GOT’ തര്‍ക്കത്തില്‍ റൊണാള്‍ഡോ പിന്നിലായി

, 4:20 pm

ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ചര്‍ച്ചയില്‍ ഫുട്‌ബോള്‍ ലോകത്ത് പൊരിഞ്ഞ തര്‍ക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി എന്നിവര്‍ തമ്മിലാണ് GOT പോരാട്ടം. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ അഞ്ച് തവണ വീതം നേടിയ മെസിയും റൊണാള്‍ഡോയും ഓരോ സീസണിലും ഗോളടിക്കുന്നതില്‍ ഒരു കുറവും വരുത്താറില്ല.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇവരുടെ ഗോള്‍ സ്‌കോറിങ് പാടവത്തില്‍ ഇതുവരെ ഒരു കുറവും വന്നിട്ടില്ല. എന്നാല്‍, ഈ മത്സരത്തില്‍ മെസിക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ സീസണിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള സുവര്‍ണ പാദുകം അഞ്ചാം തവണ മെസി സ്വന്തമാക്കി. 68 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളാണ് മെസി കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്കായി നേടിയത്.

ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്, ടോട്ടന്‍ഹാം സൂപ്പര്‍ താരം ഹാരി കെയ്ന്‍ എന്നിവരാണ് ഗോളടിയില്‍ മെസിക്ക് പിന്നില്‍. യൂറോപ്യന്‍ ലീഗുകളിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവര്‍ക്ക് ലഭിക്കുന്നതാണ് ഗോള്‍ഡന്‍ ബൂട്ട്. അതേസമയം, യുവന്റസിന് കളിക്കുന്ന റൊണാള്‍ഡോയ്ക്ക് ഈ പുരസ്‌കാരം ഇതുവരെ നാല് തവണ മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്.

ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരമേറ്റു വാങ്ങിയ ശേഷം മെസി നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തെ എന്തു കൊണ്ട് ആരാധകര്‍ക്ക് ഇത്ര പ്രിയപ്പെട്ടവനാക്കുന്നു എന്ന് വ്യക്തമാക്കുന്നത്. കളി തുടങ്ങിയ സമയത്ത് ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും ഞാന്‍ ആലോചിക്കുക പോലും ചെയ്തിട്ടില്ല. ഒരു പ്രൊഫഷണല്‍ ഫുട്‌ബോളര്‍ ആവുകയായിരുന്നു താന്‍ സ്വപ്‌നം കണ്ടിരുന്നത്. ഈ കളിയെ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നു. അത് എനിക്ക് ഇത്രയേറെ തരുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബില്‍ ഏറ്റവും മികച്ച കളിക്കാരൊപ്പം കളിക്കുമ്പോള്‍ ഇതെല്ലാം എന്നെ സംബന്ധിച്ച് ലളിതമാണ്. മെസി ചടങ്ങില്‍ സംസാരിച്ചു.

അതേസമയം, മെസിക്ക് ഒരു സ്‌കില്‍ മാത്രമേ അറിയൂ എന്ന് വിമര്‍ശിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്കാണ് ആരാധകരുടെ പൊങ്കാല മുഴുവനും. ഒരു സ്‌കില്‍ മാത്രമാണെങ്കിലെന്താ ട്രോഫികളുടെ എണ്ണം നോക്കൂ എന്നാണ് പെലെയ്ക്ക് ആരാധകരുടെ മറുപടി.

Advertisement