കട്ട കലിപ്പിൽ ലയണൽ മെസി; മത്സരത്തിനിടയിൽ കയർത്ത് താരം; സംഭവം ഇങ്ങനെ

നാളുകൾ ഏറെയായി മോശമായ പ്രകടനമായിരുന്നു അർജന്റീന നടത്തിയിരുന്നത്. അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണം മാത്രമായിരുന്നു ടീം വിജയിച്ചത്. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ വീണ്ടും വിജയത്തിന്റെ വഴിയിലേക്ക് താരങ്ങൾ തിരിച്ചെത്തി. ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു. ലൗറ്ററോ മാർട്ടിനസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസിയാണ് ഈ മത്സരത്തിൽ അസിസ്റ്റ് നേടിയിട്ടുള്ളത്.

സമീപകാലത്തായി കലിപ്പാനായ മെസിയെയാണ് ഫുട്ബോൾ ആരാധകർ കാണുന്നത്. മെസിയുടെ അഗ്ഗ്രസിവ് മെന്റാലിറ്റി ഇപ്പോൾ ഒരൽപ്പം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ മെസി റഫറിയോട് ദേഷ്യപ്പെട്ടിരുന്നു. 2022 ഇൽ നടന്ന ഖത്തർ വേൾഡ് കപ്പ് മുതലാണ് നമുക്ക് അത് കാണാൻ തുടങ്ങിയത്. അന്ന് നെതർലാന്റ്സ് സൂപ്പർ താരമായ വെഗോസ്റ്റിനോട് മെസി ദേഷ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ മെസി പെറു താരമായ സംബ്രാനോയോട് ദേഷ്യപ്പെട്ടിരുന്നു. മത്സരത്തിന്റെ 36 മിനിട്ടിലായിരുന്നു ഈ സംഭവം നടന്നിരുന്നത്. പെറുവിന്റെ പ്രതിരോധ നിര താരമായ സംബ്രാനോ മെസിയെ ചാലഞ്ച് ചെയ്യുകയായിരുന്നു. ഈ സമയത്ത് മെസിയെ അദ്ദേഹം അടിക്കുകയും ചെയ്തു. എന്നാൽ മെസിക്ക് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പെറു താരത്തോട് ദേഷ്യപ്പെടുകയായിരുന്നു.

“എന്താണ് നീ ചെയ്യുന്നത് വിഡ്ഢി” എന്ന് പറഞ്ഞു കൊണ്ടായിരുന്നു മെസി ദേഷ്യപ്പെട്ടത്. അതിൽ റഫറി പെറു താരത്തിന് വാണിംഗ് നൽകുകയും ചെയ്തു. മത്സരത്തിൽ ഉടനീളം അഞ്ച് തവണയാണ് മെസി ഫൗളിന് ഇരയാകേണ്ടി വന്നത്.

Latest Stories

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ബിസിസിഐ സെക്രട്ടറി തിരഞ്ഞെടുപ്പ് ജനുവരി 12 ന്, യോഗം മുംബൈയില്‍

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അവനാണ്, എത്ര ബാം പുരട്ടിയാലും അത് മാറുന്നില്ല: രവി ശാസ്ത്രി

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല