ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ അവസാന ഘട്ട ഫുട്ബോൾ മത്സരങ്ങയിലും മികച്ച ഫോം തുടർന്ന് യുവ താരങ്ങൾക്ക് മോശമായ സമയം നൽകുകയാണ് അദ്ദേഹം. ഈ സീസണിൽ ഇന്റർ മിയമിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. 34 മത്സരങ്ങളിൽ നിന്ന് 22 വിജയവുമായി 74 പോയിന്റായിരുന്നു അവർ സ്വന്തമാക്കിയിരുന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ടീം എന്ന റെക്കോർഡും അവർക്ക് കൈക്കലാക്കിയിരുന്നു.
ആദ്യ പാദ മത്സരത്തിൽ ഇപ്പോൾ അറ്റ്ലാന്റ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട ഗോളുകൾക്ക് പരാജയപ്പെടുത്തി വിജയത്തോടെ തുടങ്ങിയിട്ടുണ്ട്. രണ്ടാം മത്സരത്തിന് വേണ്ടി ഇന്റർ മിയാമി താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലയണൽ മെസി.
ലയണൽ മെസി പറയുന്നത് ഇങ്ങനെ:
“ഈ സീസണിൽ ഉടനീളം ഞങ്ങൾ ഒരുപാട് മിസ്റ്റേക്കുകൾ വരുത്തി വെച്ചിട്ടുണ്ട്. അതിൽ പലതും ഒഴിവാക്കാൻ പറ്റുന്നതായിരുന്നു. വളരെ നിസ്സാരമെന്ന് തോന്നിക്കുന്ന പിഴവുകളാണ് വരുത്തി വെച്ചിട്ടുള്ളത്. ഇനി പ്ലേ ഓഫ് മത്സരങ്ങളിൽ അത് ആവർത്തിക്കാൻ പാടില്ല. കാരണം ഇത്തരം പിഴവുകൾ നമ്മൾ പുറത്താകാൻ തന്നെ കാരണമായേക്കാം. ഞങ്ങൾ കൂടുതൽ കരുത്തരാവണം. അഡ്വാന്റ്റേജ് മുതലെടുക്കുകയും വേണം “ ലയണൽ മെസ്സി പറഞ്ഞു.
ഞാറാഴ്ച്ച പുലർച്ചെയാണ് ഇന്റർ മിയാമിയും അറ്റ്ലാന്റ യുണൈറ്റഡും തമ്മിലുള്ള രണ്ടാം പാദ മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ മെസിയുടെ ടീം വിജയിച്ചാൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാനാണ് ഇന്റർമയാമിക്ക് സാധിക്കുക.