"ക്ലബ് വിട്ട് പോയതിന് ശേഷം ലയണൽ മെസി ഞങ്ങളെ അപമാനിച്ചു" സൂപ്പർ താരത്തിനെതിരെ ആഞ്ഞടിച്ച് പിഎസ്ജി ചെയർമാൻ നാസർ അൽ-ഖലീഫി

പാരീസ് സെൻ്റ് ജെർമെയ്ൻ [പിഎസ്ജി] ചെയർമാൻ നാസർ അൽ-ഖലീഫി ക്ലബ് വിട്ടതിന് ശേഷം ലയണൽ മെസിയുടെ അഭിപ്രായങ്ങളിൽ തൃപ്തനല്ല എന്ന് വ്യക്തമാക്കുന്നു. ലോകകപ്പ് വിജയം താൻ ആഘോഷിക്കാൻ ആഗ്രഹിച്ച രാജ്യത്തിനെതിരെയാണെന്ന് അർജൻ്റീനക്കാരൻ മനസ്സിലാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. താൻ മെസിയെ ബഹുമാനിക്കുന്നുവെന്നും എന്നാൽ പരാമർശങ്ങൾ മാന്യമായല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഖലീഫി അവകാശപ്പെട്ടു. ക്ലബ്ബ് അർജൻ്റീന താരത്തെ ആദരിക്കുന്നത് മുഴുവൻ സ്റ്റേഡിയത്തിനും ഇഷ്ടപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അവൻ ഒരു മോശക്കാരനല്ല, പക്ഷേ എനിക്കത് ഇഷ്ടമപെട്ടില്ല. അവനോട് മാത്രമല്ല, എല്ലാവരോടും ഞാൻ പറയും, നമ്മൾ ക്ലബ്ബിൽ ആയിരിക്കുമ്പോൾ സംസാരിക്കും, ക്ലബ് വിട്ട് പോകുമ്പോഴല്ല. അത് ഞങ്ങളുടെ ശൈലിയല്ല. ഞാൻ അവനോട് [മെസി] വലിയ ബഹുമാനമുണ്ട്, പക്ഷേ ആരെങ്കിലും പിന്നീട് പാരീസ് സെൻ്റ് ജെർമെയ്നിനെക്കുറിച്ച് ക്ലബ് വിട്ടതിന് ശേഷം മോശമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ബഹുമാനമല്ല.

അവൻ ലോകകപ്പ് നേടിയതിന് ശേഷം ഞങ്ങൾ അവനെ വേണ്ടത്ര ആഘോഷിച്ചില്ല എന്ന വസ്തുതയെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാൽ, ഞങ്ങൾ ഫ്രാൻസിലാണ്, അവൻ [ഫ്രാൻസ്, പിഎസ്ജി താരം] കിലിയനെതിരെയാണ് വിജയിച്ചത്. ഞങ്ങൾ ഒരു ഫ്രഞ്ച് ക്ലബ്ബാണ്. സ്‌റ്റേഡിയം മുഴുവനും തനിക്ക് എതിരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.

“ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനും ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനുമായ മെസിയെക്കുറിച്ച് ഞാൻ ഒരു കാര്യം പറയാൻ പോകുന്നു. അദ്ദേഹത്തിന് ഇവിടെ വരുന്നത് എളുപ്പമായിരുന്നില്ല. ബാഴ്‌സലോണയ്ക്ക് ശേഷം. അവിടെ [ബാഴ്‌സലോണയിൽ] കളിക്കാരും പരിശീലകരും മാനേജ്മെൻ്റും എല്ലാം മെസിക്ക് വേണ്ടിയായിരുന്നു. അദ്ദേഹം ഇവിടെ വരുന്നു, ഇവിടെ ആ രൂപത്തിലല്ല കാര്യങ്ങൾ, ഞങ്ങൾക്ക് മറ്റ് കളിക്കാരുണ്ട്, ഞങ്ങൾക്ക് കിലിയനും നെയ്മറും ഉണ്ട്.

ഫിഫ ലോകകപ്പിന് ശേഷം തന്നെ ആദരിക്കുന്നതിൽ പിഎസ്ജി പരാജയപ്പെട്ടതിൽ ലയണൽ മെസി സന്തുഷ്ടനായിരുന്നില്ല. ക്ലബ് വിട്ടതിന് ശേഷം പിഎസ്ജിയെക്കുറിച്ച് ലയണൽ മെസി പറഞ്ഞത് വിവാദമായിരുന്നു. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം പിഎസ്ജി തന്നെ ആദരിക്കാത്തതിൽ വേദനയുണ്ടെന്ന് ലയണൽ മെസ്സി സമ്മതിച്ചു. ക്ലബിൽ നിന്ന് അംഗീകാരം ലഭിക്കാത്ത ഒരേയൊരു അർജൻ്റീനക്കാരനാണ് താനെന്ന് ഇൻ്റർ മയാമി താരം അവകാശപ്പെട്ടു.

“ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഞങ്ങൾ ഫൈനൽ ജയിച്ച സ്ഥലത്ത് ഞാനായിരുന്നു, ഇത്തവണ ഫ്രാൻസ് ലോകകപ്പ് നേടാത്തത് ഞങ്ങളുടെ തെറ്റല്ല. അർജന്റീന ടീമിലെ 25 പേർ ഒഴികെ അംഗീകാരം ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ ഞാനാണ്. പക്ഷേ അതിൽ എനിക്ക് പരിഭവമില്ല.” ലയണൽ മെസി ക്ലബ് വിടുന്നതിന് മുമ്പ് പിഎസ്ജിയിൽ രണ്ട് സീസണുകൾ കളിച്ചിട്ടുണ്ട്. സൗദി പ്രോ ലീഗിൽ നിന്ന് ഓഫറുകൾ ഉണ്ടായിരുന്നിട്ടും സൗജന്യ ട്രാൻസ്ഫറിൽ അദ്ദേഹം ഇൻ്റർ മിയാമിയിൽ ചേർന്നു.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം