ലോക ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്ന പ്രധാന മത്സരമാണ് റയൽ മാഡ്രിഡ്, ബാഴ്സിലോണ എൽ ക്ലാസിക്കോ. ഇത്തവണ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്സിലോണ കരസ്ഥമാക്കിയിരുന്നത്. എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ബാഴ്സയ്ക്ക് വേണ്ടി ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ച വെച്ചത്. കൂടാതെ റാഫിഞ്ഞ, യമാൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.
ബാഴ്സയ്ക്ക് വേണ്ടി എക്കാലത്തെയും മികച്ച ഗോൾ സ്കോറർ താരമാണ് ലയണൽ മെസി. ബാഴ്സയുടെ ഈ വിജയത്തിൽ ഇൻസ്റ്റഗ്രാമിലൂടെ കമെന്റിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. “എത്ര മനോഹരമായ വിജയം” ഇതാണ് മെസി കുറിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ബാഴ്സിലോണ ബയേൺ മ്യുണിക്കിനെ പരാജയപ്പെടുത്തിയത്. ഇതോടെ ലാലിഗയിലെ കരുത്തരായ എല്ലാ ടീമുകളെയും അവർ തോല്പിച്ച് ഒന്നാം സ്ഥാനം നിലനിർത്തി. പരിശീലകനായ ഹാൻസി ഫലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് ബാഴ്സിലോണ നടത്തുന്നത്.
ലയണൽ മെസി തന്റെ അവസാന ഘട്ട ഫുട്ബോൾ മത്സരങ്ങൾ ആസ്വദിക്കുകയാണ്. ഇപ്പോൾ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ 58 ആം ഹാട്രിക് ആണ് അദ്ദേഹം നേടിയത്. ഈ പ്രായത്തിലും യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് അദ്ദേഹം സമ്മാനിക്കുന്നത്.