ഒടുവില്‍ തീരുമാനമായി; പുതിയ ക്ലബ്ബുമായി കരാറിലെത്തി മെസി, പ്രതിഫലം 350 കോടി!

ബാര്‍സലോണ വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍ ചേര്‍ന്നു. രണ്ടു വര്‍ഷത്തെ കരാറിലാണ് മുപ്പത്തിനാലുകാരനായ മെസ്സി പി.എസ്.ജിയിലെത്തിയത്. ആവശ്യമെങ്കില്‍ കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാനുള്ള വ്യവസ്ഥയുമുണ്ട്.

ഫ്രാന്‍സിലെ വമ്പന്‍മാരാണെങ്കിലും പി.എസ്.ജിക്ക് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിച്ചില്ല. മെസിയെ കൂടെക്കൂട്ടിയാല്‍ ചാമ്പ്യന്‍സ് ലീഗ് നേട്ടം കൈവരുമെന്ന വിശ്വാസത്തിലാണ് പിഎസ്ജി. മെസിയുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമായതോടെ നെയ്മര്‍-മെസി-എംബാപെ ത്രയത്തിന്റെ മാറ്റ് അറിയാന്‍  ഫുട്ബോൾ പ്രേമികള്‍ക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്.

ആഴ്ചയില്‍ 769,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാല്‍ പ്രതിവര്‍ഷം 40 മില്യണ്‍ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും.

ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ). മണിക്കൂറിന് 4579 യൂറോയും(നാല് ലക്ഷത്തോളം രൂപ) മിനിറ്റിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നല്‍കും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാര്‍ ഒപ്പിടുന്ന സമയത്ത് നല്‍കുന്ന തുകയും ഒന്നും ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.

ഇരുപതുവര്‍ഷത്തിലേറെ ക്ലബ്ബിനായി കളിച്ച മെസിയുമായി പുതിയ കരാര്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസമാണ് ബാഴ്സ പ്രഖ്യാപിച്ചത്. ലാ ലിഗയിലെ സാമ്പത്തിക നിയമങ്ങള്‍ക്ക് അനുസൃതമായി മെസിയെ നിലനിര്‍ത്താനാവാത്തതാണ് ബാഴ്സയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്. ബാഴ്സ വിട്ടതിനു പിന്നാലെ പിഎസ്ജിക്ക് പുറമെ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മെസിയെ നോട്ടമിട്ടിരുന്നു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്