ഖത്തല്‍ ലോകകപ്പില്‍ കരുത്തരായ ഫ്രാന്‍സിനെ വീഴ്ത്തി കിരീടം ചൂടിയിരിക്കുകയാണ് അര്‍ജന്റീന. ലോക കിരീടം മെസിയുടെ കൈകളിലേക്ക് കൈമാറുന്നതിന് മുമ്പ് ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമീദ് അല്‍ താനി മെസിയെ കറുത്ത നിറത്തിലുള്ള ഒരു മേല്‍ വസ്ത്രം അണിയിച്ചിരുന്നു.
അറബുകള്‍ ധരിക്കുന്ന ഒരു പരാമ്പരാഗത വസ്ത്രമായ ‘ബിഷ്ത്’ ആണ് മെസിയെ അണിയിച്ചത്. രാജകുടുംബത്തില്‍പ്പെട്ടവരും രാഷ്ട്രീയ നേതാക്കളും മത നേതാക്കളും അതി സമ്പന്നരും അവരുടെ പ്രൗഡി കാണിക്കാനായി ചില ചടങ്ങുകളില്‍ ധരിക്കുന്ന വസ്ത്രമാണിത്.
വിവാഹം പോലുള്ള വിശേഷ അവസരങ്ങളിലാണ് പ്രധാനമായും ഈ വസ്ത്രം ധരിക്കാറുള്ളത്.
മെസിയോടുള്ള ആദരവായാണ് ഖത്തര്‍ അമീര്‍ മെസിയെ ആ മേല്‍ വസ്ത്രമണിയിച്ചത്. എന്നാല്‍ മെസിയുടെ പത്താം നമ്പര്‍ ജഴ്‌സിക്കു മുകളില്‍ കറുത്ത നിറമുള്ള ആ വസ്ത്രം ധരിപ്പിച്ചതിനെതിരെ ചിലര്‍ വിമര്‍ശനമുമായി രംഗ പ്രവേശം ചെയ്തിട്ടുണ്ട്.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.