"ഞാൻ എവിടെ പോയാലും അവനെയും കൂടെ കൊണ്ടുപോകും" വിരമിച്ചതിന് ശേഷമുള്ള മെസിയുടെ റോളിനെ കുറിച്ച് ലയണൽ സ്കലോണി

അന്താരാഷ്ട്ര തലത്തിൽ നിന്ന് വിരമിച്ചതിന് ശേഷവും ലയണൽ മെസിക്ക് അർജന്റീന ടീമിൽ സ്ഥാനമുണ്ടാകുമെന്ന് കോച്ച് ലയണൽ സ്കലോണി. കോപ്പ അമേരിക്ക സെമി ഫൈനലിൽ കാനഡയെ 2-0 എന്ന സ്കോറിന് തോൽപ്പിച്ചതിന് ശേഷമാണ് അദ്ദേഹം മെസിയെ കുറിച്ചുള്ള അഭിപ്രായ പ്രകടനം നടത്തിയത്. 51 ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി അർജന്റീനയുടെ വിജയത്തിൽ മെസി നിർണായക പങ്കുവഹിക്കുകയും ചെയ്തു. മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരസിന്റെ ഗോളിലാണ് അർജന്റീന കാനഡക്കെതിരെ ലീഡ് നേടിയത്. 2024-ലെ കോപ്പ അമേരിക്കയിൽ നാല് മത്സരങ്ങളിൽ ഓരോ തവണയും മെസി സ്കോർ ചെയ്യുകയും അസിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂലൈ 14 ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ അർജൻ്റീന ഉറുഗ്വേയോ കൊളംബിയയോടോ കളിക്കുമ്പോൾ ഒരു സ്വാധീനം ചെലുത്താൻ മെസ്സി ആഗ്രഹിക്കുന്നു.

നിലവിൽ അമേരിക്കൻ ലീഗിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്ന മെസി അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുക്കയാണ്. അതുപോലെ കോപ്പ അമേരിക്ക ടൂർണമെന്റ് തന്റെ അവസാന ടൂർണമെന്റ് ആയിരിക്കുമെന്ന് മെസി സൂചന നൽകുകയും ചെയ്തിരുന്നു. 37 വയസുള്ള മെസി തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിന് ശേഷമുള്ള പദ്ധതികളെ കുറിച്ചും ചിന്തിക്കുന്നുണ്ട്.

ഒരു കോച്ച് എന്ന നിലക്ക് മെസിയുടെ വിരമിക്കലിനു ശേഷവും ദേശീയ ടീമിനായി പ്രവർത്തിക്കുന്നത് തുടരുക എന്നതാണ് അദ്ദേഹത്തിന് തുറന്നതായി തോന്നുന്ന ഒരു ഓപ്ഷൻ. കാനഡ മത്സരത്തിന് ശേഷം സംസാരിച്ച സ്കലോണിയോട് മെസിയുടെ വിരമിക്കലിന് ശേഷമുള്ള പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ഒരിക്കലും മെസിക്ക് വേണ്ടി വാതിൽ അടക്കില്ല. വിരമിച്ചതിന് ശേഷവും അയാൾക്ക് എപ്പോൾ വേണമെങ്കിലും നമ്മോടൊപ്പമുണ്ടാകാം. ഞാൻ മറ്റെവിടെയെങ്കിലും പോയാൽ അവനെ വേണമെങ്കിൽ ഞാൻ കൂടെ കൊണ്ടുപോകും.”

2026 ഡിസംബർ വരെ അർജൻ്റീനിയൻ കോച്ച് ദേശീയ ടീമുമായി കരാറിലേർപ്പെട്ടിട്ടുണ്ട്, അതിനുമുമ്പ് വിരമിക്കാൻ മെസ്സി തിരഞ്ഞെടുക്കുകയാണെങ്കിൽ അദ്ദേഹത്തിന് അർജന്റീന ടീമിൽ തന്നെ മറ്റൊരു റോളിൽ പ്രവർത്തിക്കാനാകും.ഇതുവരെ അർജൻ്റീനയ്ക്ക് വേണ്ടി 186 മത്സരങ്ങൾ കളിച്ച മെസി 109 ഗോളുകളും 58 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ലോകകപ്പും കോപ്പ അമേരിക്കയും ഒരിക്കൽ വീതം നേടിയിട്ടുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം