സൗദി ക്ലബ്ബിന്റെ അന്വേഷണത്തിന് ശേഷം വിർജിൽ വാൻ ഡൈക്കിന് വിലയിട്ട് ലിവർപൂൾ

പുതിയ ഒരു സീസൺ തുടങ്ങാനിരിക്കെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഓരോ ക്ലബ്ബുകളും അവർക്ക് വേണ്ട ആളുകളെ സ്വന്തമാക്കുകയും ആവശ്യമില്ലാത്തവരെ മറ്റ് ക്ലബ്ബുകൾക്ക് വിൽക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. സൗദി പ്രോ ലീഗിൽ നിന്നുള്ള താല്പര്യങ്ങൾക്കിടയിലാണ് വിർജിൽ വാൻ ഡൈക്കിന് ലിവർപൂൾ ആവശ്യപ്പെടുന്ന വില വെളിപ്പെടുത്തിയത്.

സൗദി പ്രോ ലീഗിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ലീഗിൽ വലിയ ഇൻവെസ്റ്റ്മെന്റ് നടത്തുന്ന സൗദി അറേബ്യയുടെ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ അടുത്ത ലക്‌ഷ്യം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിന് വേണ്ടി കളിക്കുന്ന വിർജിൽ വാൻ ഡൈക്ക് ആണ്. തന്റെ ലിവർപൂളിലുള്ള ഭാവിയെ കുറിച്ച് വാൻ ഡൈക്ക് ചിന്തിക്കുന്ന സന്ദർഭത്തിലാണ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൗദി ലീഗ് ലിവർപൂളിന് മുന്നിലേക്ക് ഒരു അന്വേഷണം നടത്തിയത്.

ലിവർപൂൾ വിർജിൽ വാൻ ഡൈക്കിന് വേണ്ടി 55 മില്യൺ യൂറോയാണ് നിലവിൽ സൗദി പ്രോ ലീഗിന് മുന്നിൽ സമർപ്പിച്ച വില. എന്നാൽ 33 വർഷം പ്രായമുള്ള ലിവർപൂളിൽ ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള വിർജിൽ വാൻ ഡൈക്കിന് ലിവർപൂൾ ഇട്ട തുക അധികമാണ് എന്ന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അഭിപ്രായപ്പെട്ടു.

റെഡ്സ് ഡിഫൻഡറുടെ നിലവിലെ കരാർ 2025-ലെ വേനൽക്കാലം വരെ സാധുതയുള്ളതിനാൽ, അടുത്ത വേനൽക്കാലത്ത് ഒരു സ്വതന്ത്ര ഏജൻ്റായി മാറുന്നതിന് ജനുവരിയിൽ ഒരു പ്രീ-കോൺട്രാക്റ്റ് എഗ്രിമെൻ്റുമായി ബന്ധിപ്പിക്കാൻ കഴിയുന്നതിനാൽ ഡീൽ വൈകിപ്പിക്കാൻ PIF തയ്യാറാണ്. കഴിഞ്ഞ ആഴ്ച റോയിട്ടേഴ്‌സിനോട് സംസാരിച്ച വാൻ ഡിക്ക് തൻ്റെ ലിവർപൂളിൻ്റെ ഭാവിയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു : “എനിക്ക് ഇപ്പോൾ (എൻ്റെ ഭാവിയെക്കുറിച്ച്) ഒരു ചെറിയ സംശയവുമില്ല. ക്ലബ്ബ് തലത്തിലും ഒരു എന്ന നിലയിലും എനിക്ക് എന്താണ് വേണ്ടതെന്ന് ഈ വേനൽക്കാലത്ത് ഞാൻ ശ്രദ്ധാപൂർവ്വം ചിന്തിക്കും. അപ്പോൾ ഞങ്ങൾ വീണ്ടും ഒരുമിച്ച് പോകും, ​​എന്നാൽ ഇത്തരമൊരു സീസണിന് ശേഷം, എല്ലാത്തരം കാര്യങ്ങളും സംഭവിച്ചുകഴിഞ്ഞാൽ, അത് അവസാനിച്ചുവെന്ന് നിങ്ങൾക്കറിയാം.”

Latest Stories

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

IND VS AUS: ആദ്യ ടെസ്റ്റിന് മുമ്പുള്ള നെറ്റ് സെക്ഷൻ, ഇന്ത്യൻ ആരാധകർക്ക് ആശങ്ക വാർത്ത; ഇത് പണിയാകുമോ?