ഇത്തവണ ബാലൺ ഡി ഓർ അവന്‍ നേടും; യുവതാരത്തെ പിന്തുണച്ച് ആലിസൺ ബക്കർ

2024 ബാലൺ ഡി ഓർ നേടുന്നതിന് തന്റെ സൂപ്പർസ്റ്റാർ സഹതാരം വിനീഷ്യസ് ജൂനിയറിനെ പിന്തുണച്ച് ലിവർപൂളിന്റെയും ബ്രസീലിന്റെയും ഷോട്ട് സ്റ്റോപ്പർ ഗോൾ കീപ്പർ ആലിസൺ ബക്കർ. 2024ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ വെച്ച് നടക്കുന്ന കോപ്പ അമേരിക്കയിൽ ദേശീയ ഡ്യൂട്ടിയിലാണ് ഇരുവരും ഇപ്പോൾ. വിനീഷ്യസ് ജൂനിയർ കഴിഞ്ഞ സീസണിൽ  റയലിനൊപ്പം ഏറ്റവും മികച്ച സീസൺ പൂർത്തീകരിച്ചതിന് ശേഷമാണ് ബ്രസീലിനൊപ്പമുള്ള തന്റെ ദൗത്യത്തിന് വേണ്ടി ഇറങ്ങിയത്. റയൽ മാഡ്രിഡിന് വേണ്ടി എല്ലാ മത്സരങ്ങളിലുമായി 39 കളികളിൽ നിന്നും 24 ഗോളുകളും 11 അസിസ്റ്റുകളും വിനീഷ്യസ് നേടി. റയൽ മാഡ്രിഡിനൊപ്പം ലാലിഗ, ചാമ്പ്യസ്‌ലീഗ്, സൂപ്പർ കോപ്പ എന്നിവയും വിനീഷ്യസ് നേടിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു സീസണുകളായി റയൽ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോഴും ബ്രസീലിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രകടനത്തിൽ വിമർശന വിധേയമായി കൊണ്ടിരിക്കുന്നുണ്ട്. 2024 കോപ്പ അമേരിക്ക ടൂർണമെന്റിൽ ഇറങ്ങുന്നതിന് മുമ്പ് ബ്രസീലിന് വേണ്ടി 31 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും അഞ്ചു അസിസ്റ്റുകളും മാത്രമാണ് നേടാനായത്. റയൽ മാഡ്രിഡിന് വേണ്ടി തന്നെ കളിക്കുന്ന വിനീഷ്യസ് റോഡ്രിഗോ കൂട്ട് തന്നെയാണ് ബ്രസീലിന് വേണ്ടിയും ഇറങ്ങുന്നത്.

സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിൽ ടൂർണമെന്റിൽ ബ്രസീലിയൻ ആക്രമണത്തിൽ പരാഗ്വക്കെതിരെ വിനീഷ്യസ് രണ്ട് തവണ ഗോൾ നേടി. എന്നാൽ മറ്റ് രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും വിനിഷ്യസിന് കാര്യമായ സ്വാധീനം ചെലുത്താനായിട്ടില്ല. യൂറോ കപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്ന സഹതാരം കൂടിയായ ജൂഡ് ബെല്ലിങ്ഹാമിനൊപ്പമാണ് വിനീഷ്യസ് ജൂനിയർ ബാലൺ ഡി ഓറിന് വേണ്ടി മത്സരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫോർവേഡുകളിൽ ഒന്ന് എന്ന വിനിഷ്യസിന്റെ പദവിയെ ആലിസൺ സാധുകരിക്കുന്നു.

“അവൻ്റെ കഴിവും ഈ സീസണിൽ അവൻ ചെയ്തതും ഞങ്ങൾക്കറിയാം. ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന ബഹുമതി ലഭിക്കാൻ അവൻ യോഗ്യനാണ്.” ആലിസൺ പറഞ്ഞു. നിലവിൽ ടൂർണമെന്റിൽ രണ്ട് മഞ്ഞ കാർഡുകൾ നേടിയ വിനീഷ്യസ് ഉറുഗ്വേക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബെഞ്ചിൽ ഇരിക്കേണ്ടി വരും. പതിനഞ്ചു തവണ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ഉറുഗ്വേക്കെതിരായ പ്രധാനപ്പെട്ട മത്സരത്തിൽ കൂടുതൽ മഞ്ഞ കാർഡ് നേടിയാൽ വിനീഷ്യസ് ജൂനിയറിന് നഷ്ട്ടമാകും. ഞായറാഴ്ച രാവിലെ 6.30നാണ് ഉറുഗ്വേയുമായുള്ള ബ്രസീലിന്റെ മത്സരം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം