എൽ നാഷനൽ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് , റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസിന് മാനേജർ കാർലോ ആൻസലോട്ടിയെ വിശ്വാസമില്ലാത്തതിനാൽ റയലിനായി അടുത്ത സീസണിൽ കളിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന വാർത്തയാണ് ആരാധകരെ ആശങ്കയിലാക്കി ഇപ്പോൾ പുറത്തുവരുന്നത്.
2014-ൽ ബയേൺ മ്യൂണിക്കിൽ നിന്നുള്ള നീക്കം മുതൽ, റയലിന്റെ മധ്യനിരയിലെ ഏറ്റവും പ്രധാന എൻജിനാണ് ക്രൂസ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. സ്പാനിഷ് വമ്പന്മാർക്കായി 402 മത്സരങ്ങൾ കളിച്ച ജർമ്മൻ 27 ഗോളുകളും 88 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ലൂക്കാ മോഡ്രിച്ചിനും നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോയ്‌ക്കുമൊപ്പം, യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡ് കൂട്ടുകെട്ടുകളിലൊന്നാണ് ക്രൂസ് രൂപപ്പെടുത്തിയത്.
എന്നിരുന്നാലും, ഈ സീസണിന് ഒടുവിൽ റയലിലെ കരാർ അവസാനിക്കുന്ന താരം മറ്റൊരു സീസണിൽ കൂടി കളിക്കാൻ ആഗ്രഹിക്കുന്നില്ല . കരാർ പുതുക്കാൻ റയൽ ആഗ്രഹിക്കുന്നു എങ്കിലും വരും സീസണുകളിൽ ടീമിൽ പങ്ക് വഹിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ആൻസെലോട്ടിയെ ‘അവിശ്വാസം’ ആണെന്നും ക്ലബ്ബിലെ തന്റെ പങ്കിനെക്കുറിച്ച് ഗ്യാരണ്ടി ആവശ്യപ്പെടുന്നുവെന്നും റിപ്പോർട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, സൗദി അറേബ്യ, MLS എന്നിവയിൽ നിന്ന് പോലും ക്രൂസിന് ഓഫറുകൾ ഉണ്ട്. സീസണിന്റെ അവസാനത്തിൽ അദ്ദേഹം വിരമിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
Read more
തന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വമുണ്ടെങ്കിലും, ക്രൂസ് ഈ സീസണിൽ റയൽ മാഡ്രിഡിനായി ഇതിനകം 37 മത്സരങ്ങൾ കളിച്ചു, രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി.