തന്റെ അവസാന ലോക കപ്പില്‍ ഉറഗ്വായ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ ആഞ്ഞടിച്ച് ലൂയി സുവാരസ്. ഉറഗ്വായ്‌ക്കെതിരെ പോര്‍ച്ചുഗലിന് തെറ്റായി പെനല്‍റ്റി അനുവദിച്ചുവെന്നും ഫിഫ എക്കാലത്തും ഉറഗ്വായ്‌ക്കെതിരെ നിലപാടെടുത്തിരുവെന്നും സുവാരസ് ആരോപിച്ചു.
‘നാലു ലോകകപ്പുകളില്‍ കളിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി. പക്ഷേ, ഞാന്‍ ആലോചിക്കുന്നത് നാല് വയസ്സുകാരനായ മകനെപ്പറ്റിയാണ്. അവന്‍ സങ്കടത്തോടെ മടങ്ങേണ്ടി വന്നു.’
ഫിഫ എക്കാലത്തും ഉറഗ്വായ്‌ക്കെതിരെ നിലപാടെടുത്തു. ഘാനയ്‌ക്കെതിരെ 2-0 മുന്നിട്ടുനില്‍ക്കെ ജര്‍മന്‍ റഫറി ഡാനിയല്‍ സെയ്‌ബെര്‍ട്ട് യുറഗ്വായ്ക്ക് 2 പെനല്‍റ്റി നിഷേധിച്ചു. പോര്‍ച്ചുഗലിന് തെറ്റായി പെനല്‍റ്റി അനുവദിച്ചു- സുവാരസ് ആരോപിച്ചു.
ഘാനയോട് രണ്ട് ഗോളിന് ജയിച്ചിട്ടും ഉറഗ്വായ്ക്ക് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകേണ്ടി വരികയായിരുന്നു. ഗ്രൂപ്പ് ജിയില്‍ ഉറഗ്വായ്ക്കും ദക്ഷിണ കൊറിയയ്ക്കും തുല്യ പോയിന്റായിരുന്നെങ്കിലും കൂടുതല്‍ ഗോള്‍ നേടിയ കൊറിയ പ്രീക്വാര്‍ട്ടറിനു യോഗ്യത നേടുകയായിരുന്നു.