അവസാന ഫുട്ബോൾ മത്സരവും കളിച്ച് രാജകീയമായി പടിയിറങ്ങി ലൂയിസ് സുവാരസ്; ഇതിഹാസത്തെ വണങ്ങി ആരാധകർ

തന്റെ ഫുട്ബോൾ യാത്രയ്ക്ക് ഗംഭീരമായ പര്യവസാനം ലഭിച്ച് ഉറുഗ്വൻ ഇതിഹാസം ലൂയിസ് സുവാരസ് വിരമിച്ചു. 2026 ഫുട്ബോൾ ലോകകപ്പിന് വേണ്ടിയുള്ള യോഗ്യത മത്സരങ്ങൾക്കാണ് താരം അവസാനമായി ബൂട്ട് ധരിച്ച് കളിക്കളത്തിൽ ഇറങ്ങിയത്. പക്ഷെ പരാ​ഗ്വെയായിട്ടുള്ള മത്സരം സമനിലയിലാണ് കലാശിച്ചത്. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയിരുന്നത്.

തന്റെ അന്താരാഷ്ട്ര ഫുട്ബോൾ യാത്രയിൽ ടീമിന് വേണ്ടി 143 മത്സരങ്ങളിൽ നിന്നും 69 ഗോളുകൾ സ്വന്തമാക്കിയിരുന്നു സുവാരസ്. ഉറു​ഗ്വേയുടെ എക്കാലത്തെയും ഉയർന്ന ​ഗോൾ വേട്ടക്കാരനുമാണ് അദ്ദേഹം. ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് ലൂയിസ് സുവാരസ് കാഴ്ച വെച്ചത്. ഇരുടീമുകളും ഒരുപാട് മികച്ച മുന്നേറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും അതെല്ലാം ഡിഫൻഡറുമാരും ഗോൾ കീപ്പറുമാരും തടയുകയായിരുന്നു. മത്സരത്തിന്റെ 72 ആം മിനിറ്റിൽ ബ്രയാൻ റോഡ്രി​ഗ്സ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോൾ ആക്കാൻ താരത്തിന് സാധിച്ചില്ല.

മത്സരത്തിൽ റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഒപ്പം ഉണ്ടായിരുന്ന സഹ താരങ്ങളോടും, എതിർ ടീമിനോടും വിട പറഞ്ഞ് രാജകീയമായി ലൂയിസ് സുവാരസ് പടിയിറങ്ങി. യോഗ്യത റൗണ്ടിലെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഉറുഗ്വ നിൽക്കുന്നത്. ഒന്നാം സ്ഥാനത് അർജന്റീനയാണ്. ഏഴ് മത്സരങ്ങളിൽ നാല് ജയവും രണ്ട് തോൽവിയും ഒരു സമനിലയും സ്വന്തമാക്കിയാണ് ഉറുഗ്വ രണ്ടാം സ്ഥാനത് നിൽക്കുന്നത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ