മാഞ്ചസ്റ്റർ നഗരം തീപിടിക്കുന്ന ഡെർബി വസന്തത്തിന്റെ ചരിത്രം

ജോസ് ജോർജ്

ചിലപ്പോൾ ഫുടബോളിൽ നിങ്ങൾ നിങ്ങളുടെ കൈകൾ ഉയർത്തിപ്പിടിച്ച് പറയണം,അതെ അവർ ഞങ്ങളെക്കാൾ മികച്ചവരാണ് ” മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സാക്ഷാൽ സർ അലക്സ് ഫെർഗുസൺ ഒരു മത്സരശേഷമുള്ള തന്റെ സമീപനത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. എതിരാളികൾ നമ്മളെക്കാൾ മികച്ചവരാണെങ്കിൽ അത് അംഗീകരിച്ച് കൊടുക്കുക എന്ന നിസാരമായ കാര്യത്തെ എത്രെ മനോഹരമായിട്ടാണ് അദ്ദേഹം വിവരിച്ചതെന്നു നോക്കുക.  അങ്ങനെ വരുമ്പോൾ കളിക്കളങ്ങൾ നമ്മുടെ ഒകെ ജീവിതങ്ങളുടെ പ്രതിബിംബങ്ങളാണ്. പ്രണയവും ,വിരഹവും ,പ്രത്യാശയും ,യുദ്ധവും ,സമാധാനവും ജീവിതത്തിൽ എന്നപോലെ കളിക്കളത്തിലുമുണ്ട് .ചൂടേറിയ ഫുട്ബോൾ ചർച്ചകളും പോർവിളികളുമായി ഒക്കെയായി ആളുകൾ യുദ്ധസമാനമായ രീതിയിൽ നിൽക്കുന്ന മാഞ്ചസ്റ്റർ നഗരത്തിലൂടെ നടന്ന പ്രശസ്ത തരാം ലൂയി വാൻ ഗാൾ പറഞ്ഞു”ഈ നഗരത്തിലൂടെ നടക്കുന്ന ആളുകൾക്ക് ഒരു കാര്യമെ പറയാനൊള്ളൂ -മാഞ്ചസ്റ്റർ ഡെർബി

അയൽക്കാരുടെ ശത്രുത

കാലത്തെ അതിജീവിച്ച് പുൽമൈതാനങ്ങളൾക്ക് തീപിടിക്കുന്ന പോരാട്ടങ്ങളെ ക്ലാസിക് എന്ന് വിളിക്കുന്നു .ഫുട്ബോൾ ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന പോരാട്ടങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന പോരാട്ടമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് -മാഞ്ചസ്റ്റർ സിറ്റിയും പോരാടുന്ന മാഞ്ചസ്റ്റർ ഡെർബി.  നാട്ടുകാരുടെ പോരാട്ടത്തിലും,വെല്ലുവിളികളാലും സങ്കീർണമായ ഡെർബി പോരാട്ടം ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന മത്സരം കൂടിയാണ്. ഓൾഡ് ട്രാഫോഡിലോ, എതിഹാദ് സ്റ്റേഡിയതിലോ ഫോക്കസ് ചെയ്ത ആയിരകണക്കിന് ക്യാമറകൾ ഒപ്പിയെടുക്കുന്ന മത്സരം ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ സ്വപ്നങ്ങളാണ് കെട്ടിപൊക്കുന്നത്. ഒരു ഡെർബി മത്സരത്തിലെ പരാജയം ഓരോ ചുവന്ന ചെകുത്താന്റെയും, ഓരോ സിറ്റിസൺസിന്റയും മനസിന് അത്രെയധികം ആഘാതം ഉണ്ടാക്കുന്നു. കാലം എത്രെ പഴക്കം ചെന്നാലും ഈ അയൽക്കാരുടെ പോരാട്ടം പഴകും തോറും വീര്യം കൂടുന്ന ഒരു വീഞ്ഞായി നിലനിൽക്കും.

അന്ന് അവർ വെറും നാട്ടുകാരായിരുന്നു

ഒരേ നഗരത്തിലെ രണ്ട് ടീമുകളുടെ പോരാട്ടം എന്നതൊഴിച്ചാൽ സെൻറ് മാർക് (വെസ്റ്റ് ഗോർട്ടൻ )-പിനീട് മാഞ്ചസ്റ്റർ സിറ്റിയും ന്യൂട്ടൺ ഹെൽത്ത്( മാഞ്ചസ്റ്റർ യുണൈറ്റഡ് )പോരാട്ടങ്ങൾക്ക് വലിയ പ്രധാന്യം ഒന്നും ഉണ്ടായിരുന്നില്ല. മത്സരം ന്യൂട്ടൺ ഹെൽത്ത് 3 -0 ന് ജയിക്കുമ്പോൾ ആഷ്ടൺ റിപ്പോർട്ടർ “ഒരു മനോഹരമായ മത്സരം”എന്ന അടികുറിപ്പോടെ വാർത്ത കൊടുത്തു.  രണ്ട് ക്ലബ്ബുകൾക്കും വളരണം,പേരെടുക്കണം എന്നതിനാൽ തന്നെ യുദ്ധം വെട്ടാനും പക പോക്കാനും ഒന്നും നേരമില്ലാരുന്നു.  1880 -1890 കാലഘട്ടത്തിൽ ക്ലബ്ബുകൾ രണ്ടും വളർച്ചയുടെ പടവുകൾ കയറി തുടങ്ങുകയും ചെയ്തതോടെ പോരാട്ടങ്ങൾക്ക് വീര്യം കൂടുകയും ചെയ്ത് തുടങ്ങി

എല്ലാത്തിനും തുടക്കം ഒരു യുദ്ധം

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഭീകരമായ അന്തരീക്ഷങ്ങൾക്ക് ഇടയിലും മാഞ്ചസ്റ്റർ നഗരം ഫുട്ബോൾ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. ഒരു ആഴ്ച മാഞ്ചസ്റ്റർ സിറ്റിയിയുടെ കളി കാണുമെങ്കിൽ അടുത്ത ആഴ്ച അത് യുണൈറ്റഡിന്റെതായിരിക്കും. മാഞ്ചസ്റ്റർ ചുവന്നതാണെന്ന് ഒരു വിഭാഗവും ,അല്ല മാഞ്ചസ്റ്റർ നീലയാണെന്ന് മറുകൂട്ടരും പറഞ്ഞു തുടങ്ങിയതോടെ ശത്രുത ആരംഭിച്ചു . സാമ്പത്തിക തട്ടിപ്പ് നടത്തുക വഴി സിറ്റിക്ക് അവരുടെ പ്രധാനപ്പെട്ട 17 കളിക്കാരെ നഷ്ടപെട്ടത് ആ നാളുകളിലാണ്.  വിലക്ക് നീങ്ങി കഴിഞ്ഞ് അവരിൽ 4 പേര് യുണൈറ്റഡിലേക്ക് ചേക്കേറുകയും ആ വർഷം ടീം നേടിയ കിരീടങ്ങളിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. ഇത് സിറ്റി ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.  അടുത്ത് സൂപ്പർ തരാം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറുന്ന കാഴ്ച സഹിക്കാൻ പറ്റാതെയാണ് യുണൈറ്റഡ് താരത്തെ തിരികെ എത്തിച്ചത് എന്നതിൽ തന്നെ മനസിലാക്കാം യുദ്ധത്തിന്റെ മൂർച്ച

ആക്രമണം മാത്രം

വര്ഷം 1973 –യുണൈറ്റഡിന് തങ്ങളുടെ അവസാന മത്സരത്തിൽ എതിരാളികൾ മാഞ്ചസ്റ്റർ സിറ്റി -ശത്രുക്കൾക്ക് എതിരെ തങ്ങളുടെ അവസാന മത്സരത്തിൽ തോല്കുന്നതിനേക്കാൾ യുണൈറ്റഡിനെ വിഷമിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു-തങ്ങളുടെ അവസാന മത്സരത്തിൽ പരാജയപ്പെട്ടാൽ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടും. മത്സരത്തിന്റെ 80 -ആം മിനിറ്റിൽ യുണൈറ്റഡ് മുൻ താരവും അപ്പോഴത്തെ സിറ്റിയുടെ സൂപ്പർ താരവുമായ ഡെന്നിസ് ലോയുടെ തകർപ്പൻ ബാക്ക്ഹീൽ ഗോളിൽ സിറ്റി 1 -0 ന് മുന്നിൽ.  സിറ്റി ആരാധകർ ആഘോഷം തുടങ്ങി,ടീമിന്റെ വിജയവും കാണാം ,ശത്രു പുറത്താവുകയും ചെയ്യും.  രോഷാകുലരായ യുണൈറ്റഡ് ആരാധകർ ഗ്രൗണ്ടിലേക്ക് ഇറങ്ങി കളി തടസപ്പെടുത്തി. മത്സരം കുറച്ച് സമയത്തേക്ക് നീട്ടുക,അല്ലെങ്കിൽ പുതിയ മത്സരം നടത്തിക്കുക എന്നതായിരുന്നു പദ്ധതി . മത്സരം കുറച്ച് സമയത്തേക്ക് നീട്ടുക,അല്ലെങ്കിൽ പുതിയ മത്സരം നടത്തിക്കുക എന്നതായിരുന്നു പദ്ധതി . മത്സരം 5 മിനിറ്റ് ബാക്കിയുള്ളപ്പോൾ നിർത്തുകയും യുണൈറ്റഡ് പുറത്താവുകയും ചെയ്തു .

ഡെർബി കണ്ട മികച്ച ഗോളുകളിൽ ഒന്ന്
ഇംഗ്ലണ്ടിന് സംഭവിച്ചത്

ഫുട്ബോളില് എല്ലാ കാലവും മികച്ച ടീം ഉണ്ടായിട്ടും ഇംഗ്ലണ്ടിന് രാജ്യാന്തര ഫുട്ബാളിൽ സ്വന്തം ആയിട്ട് അവകാശപ്പെടാൻ ഉള്ളത് ഒരു ലോകകപ്പ് വിജയം മാത്രം . മികച്ച കളിക്കാരും അടിസ്ഥാനസൗകാര്യങ്ങളും ക്ലബ്ബുകളും ഉണ്ടായിട്ടും ഏറെക്കാലം ഇംഗ്ലീഷ് പിന്നോട്ടടിച്ചത് രാജ്യത്തെക്കാളും, സ്പോർട്സിനെക്കാളും വളർന്ന ക്ലബ് വൈര്യങ്ങൾ ആണെന്ന് നിസ്സംശയം പറയാം. ദേശീയ ടീമിലെ മിക്ക കളിക്കാരും ഈ ക്ലബ്ബുകളിൽ നിന്ന് ഉള്ളവർ ആയതിനാൽ അവരുടെ സ്വരചേർച്ച ഇല്ലായ്മ ഇംഗ്ലീഷ് ഫൂട്ബോളിനെ രാജ്യാന്തര കിരീടങ്ങളിൽ നിന്ന് അകറ്റി നിർത്തി.  ഈ അടുത്ത് സമീപനത്തിൽ വന്ന മാറ്റം ഇംഗ്ലണ്ടിനെ മികച്ച ടീം ആക്കി വളർത്തി. ഗാരത്ത് സൌത്ത്ഗെയ്റ്റ് എന്ന പരിശീലകൻ വന്നതോടെ വന്ന മാറ്റങ്ങളാണ് കഴിഞ്ഞ ലോകകപ്പിലെ മികച്ച പ്രകടനവും ഈ കഴിഞ്ഞ യൂറോ കപ്പിലെ ഫൈനൽ പ്രവേശനവും സൂചിപ്പികുന്നത് . ഒരു സങ്കമായി കളിച്ചാൽ തങ്ങളെ വെല്ലാൻ ആളിലെന്ന് മനസിലായത്തിന്റെ പ്രതിഭലനം ആണ്

ആരാണ് മികച്ചത് ?

മാഞ്ചസ്റ്റർ ഡെർബി എന്നാൽ ഇഞ്ചോട് ഇഞ്ച് പോരാട്ടം എന്ന് വിശേഷിപ്പിക്കാം. നാളിതുവരെ 185 തവണ ഏറ്റുമുട്ടിയപ്പോൾ ഓരോ പോരാട്ടവും ആവേശം വിതറു ന്നതായിരുന്നു .യുണൈറ്റഡ് 77 എണ്ണം ജയിച്ചപ്പോള് സിറ്റി 55 മൽസരം ജയിച്ചു, 51 എണ്ണം സമനിലയിൽ അവസാനിച്ചു. ഇത്രയധികം കടുത്ത മത്സരം നടക്കുന്ന മറ്റൊരു ഫിക്സ്ചർ സ്പോർട്സിൽ മറ്റൊന്നില്ല.ആദ്യ കാലത്തെ ഡെർബികളിൽ യുണൈറ്റഡ് ആദിപത്യം ആയിരുന്നെങ്കിൽ പിന്നീട് അത് സിറ്റി ഏറ്റെടുത്തു .

ഫുട്ബോൾ അതിന്റെ ആസ്വാദകർക്ക് വൈകാരികമായ അനുഭവമാണ്. അത് കേവലം ഒരു കളിയല്ല മറിച്ച് വിശ്വാസമാണ്, പങ്കുവയ്ക്കലാണ്, പ്രതിഷേധമാണ്. മൗലികവാദങ്ങൾ ഇല്ലാത്ത ഒരു മതം ലോകത്ത് ഉണ്ടെങ്കിൽ അത് സ്പോർട്സ് മാത്രമാണ്. പ്രണയമാണ് ഏറ്റവും വലിയ വികാരം എന്ന് വിചാരിക്കുന്നവർ ഒരിക്കൽ പോലും മഴയത്ത് ഫുട്ബോൾ കളിക്കാത്തവർ ആയിരിക്കാം. ലോകം ആ 90 മിനിറ്റിനെ ഒരുപാട് ആവേശത്തോടെ നോക്കുന്നെങ്കിൽ അതാണ് ആ ഡെർബി നല്കുന്ന ആവേശം .മാഞ്ചസ്റ്ററിലും ഇവിടെ നമ്മുടെ കൊച്ച് കേരളത്തിലും ആ യുദ്ധത്തിന്റെ സങ്കീർന്ന ഭാവങ്ങള് കാണാൻ സാധിക്കും . നഗരം രണ്ടായി വെട്ടിമുറിച്ചപോലെ യുദ്ധം നടക്കുമ്പോൾ അവിടെ ജയിക്കുന്നത് -ഫുട്ബോൾ തന്നെയല്ലേ

Latest Stories

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍