Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചു

, 7:15 pm

ജോസ് മൊറീഞ്ഞോയ്ക്ക പകരക്കാരനായി ക്ലബ്ബിന്റെ പഴയ പടക്കുതിര ഒലെ സോള്‍ഷെയര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാകും. ഈ സീസണ്‍ പൂര്‍ത്തിയാകുന്നത് വരെ സോള്‍ഷെയറായിരിക്കും യുണൈറ്റഡിനെ കളിപഠിപ്പിക്കുക. ന്യൂവെര്‍ജിന്‍ ക്ലബ്ബ് മോള്‍ഡെയുടെ പരിശീലകനാണ് സോള്‍ഷെയര്‍. മോള്‍ഡെയ്ക്ക് നഷ്ടപരിഹാരം നല്‍കിയാണ് താരം തിയേറ്റര്‍ ഓഫ് ഡ്രീംസില്‍ എത്തുന്നത്.

തുടര്‍പരാജയങ്ങളില്‍ പ്രീമിയിര്‍ ലീഗില്‍ തിരിച്ചടി നേരിട്ടിരുന്ന യുണൈറ്റഡ് കഴിഞ്ഞ ദിവസമാണ് സൂപ്പര്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോയെ മാനേജര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളുമായി 19 പോയിന്റ് വ്യത്യാസത്തില്‍ ആറാം സ്ഥാനത്താണ് നിലവില്‍ ചുവന്ന ചെകുത്താന്‍മാര്‍.

കഴിഞ്ഞ വാരം നടന്ന ലിവര്‍പൂളുമായുള്ള മത്സരത്തില്‍ ദയനീയ പരാജയമേറ്റുവാങ്ങിയതോടെയാണ് മൊറീഞ്ഞോയെ ക്ലബ്ബ് പുറത്താക്കിയത്. സഹപരിശീലകനായ മൈക്കിള്‍ കാരിക്കിനായിരുന്നു താല്‍ക്കാലിക ചുമതല. അതേസമയം, യുണൈറ്റഡിനായി 11 സീസണ്‍ ബൂട്ടണിഞ്ഞ സോള്‍ഷെയര്‍ മുന്‍നിര ക്ലബ്ബുകളില്‍ പരിശീലിപ്പിച്ച റെക്കോര്‍ഡ് ഒന്നുമില്ലാതെയാണ് ചുമതലയേല്‍ക്കുന്നത്.

Advertisement