Connect with us

FOOTBALL

സെവിയ്യയോട് നാണം കെട്ടു: ചുവന്ന ചെകുത്താന്‍മാര്‍ യൂറോപ്പില്‍ നിന്നും പുറത്ത്

, 8:57 am

യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ട രണ്ടാം പാദത്തില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യയോട് തോറ്റ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. ഫ്രഞ്ച് താരം വിസാം ബെന്‍ എഡറിന്റെ രണ്ട് ഗോളുകളാണ് സെവിയ്യയ്ക്ക് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് നല്‍കിയത്. റൊമേലു ലുക്കാക്കുവാണ് യുണൈറ്റഡിന്റെ ഗോള്‍ നേടിയത്.

സെവിയ്യയില്‍ നടന്ന ആദ്യ പാദത്തില്‍ ഇരു ടീമുകളും ഗോളൊന്നും നേടിരുന്നില്ല. രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ മത്സരത്തില്‍ 74, 78 മിനുട്ടുകളിലാണ് എഡറിന്റെ ഗോളുകള്‍ പിറന്നത്. 84ാം മിനുട്ടില്‍ ലുക്കാക്കു ഗോളടിച്ചെങ്കിലും യുണൈറ്റഡിന് തിരിച്ചുവരാന്‍ സാധിച്ചില്ല.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ മേല്‍ സെവിയ്യ മേധാവിത്വം പുലര്‍ത്തിയിരുന്നു. മധ്യനിരയില്‍ താളം കണ്ടെത്താത വലഞ്ഞ മാഞ്ചസ്റ്റര്‍ ഫെല്ലീനിയെ പിന്‍വലിച്ച് സൂപ്പര്‍ താരം പോഗ്ബയെ കൊണ്ടുവന്നെങ്കിലും കാര്യമുണ്ടായില്ല. അതേസമയം, തോല്‍വിയില്‍ പുതുമയൊന്നും ഇല്ലെന്നും ഇത് സാധാരണമാണെന്നുമാണ് മാഞ്ചസ്റ്റര്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോ വ്യക്തമാക്കിയത്.