മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടെങ്കിൽ വേണ്ട, നിന്നെ ഞങ്ങൾക്ക് വേണം; റൊണാൾഡോക്ക് അപ്രതീക്ഷിത ഓഫർ നൽകി സൂപ്പർ ക്ലബ്; ട്വിസ്റ്റ്

ജനുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യാൻ താൽപ്പര്യം കാണിക്കുന്ന ഏറ്റവും പുതിയ ക്ലബ്ബായി പരിഗണിക്കപ്പെടുന്നത് നിലവിലെ പോയിന്റ് പോയിന്റ് പട്ടികയിൽ ഒന്നൊത്തുള്ള ആഴ്സണലാണ്. കാൽമുട്ടിലെ ശസ്ത്രക്രിയയെ തുടർന്ന് പുറത്തായ ഗബ്രിയേൽ ജീസസിന് ഹ്രസ്വകാല പകരക്കാരനായാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ഗണ്ണേഴ്സ് കാണുന്നത്.

ട്രൈബൽ ഫുട്ബോളിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഒരു വർഷത്തെ കരാറിൽ റൊണാൾഡോ സ്വന്തമാക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ക്ലബിന് റൊണാൾഡോയെ പോലെ ഒരു താരത്തിന്റെ കടന്നുവരവ് ഈ സമയം അത്യാവശ്യമാണ്, പ്രത്യേകിച്ച് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ  ഒരാളുടെ അഭാവത്തിൽ. ഭീമൻ തുക ഒന്നും അല്ല ഓഫറിൽ ഉള്ളതെങ്കിലും റൊണാൾഡോയെ പ്രീതിപ്പെടുത്താൻ അത് മതിയാകും എന്നതാണ് ആഴ്‌സനലിന്ർറെ കണക്ക് കൂട്ടൽ.

റൊണാൾഡോയ്‌ക്കായി ഓഫർ നൽകിയ ഒരേയൊരു ക്ലബ് സൗദി അറേബ്യയാൻ ക്ലബായ അൽ-നാസറിനാണ് . റയൽ മാഡ്രിഡ് ഇതിഹാസത്തെ മിഡിൽ ഈസ്റ്റിലേക്ക് ആകർഷിക്കാൻ ഒരു സീസണിൽ 200 മില്യൺ യൂറോ നൽകാൻ അവർ തയ്യാറാണെന്നാണ് റിപ്പോർട്ട്.

Read more

യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള തന്റെ ആഗ്രഹം റൊണാൾഡോ വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. അതേസമയം, ഗണ്ണേഴ്‌സ് ഈ ടേമിൽ യുവേഫ യൂറോപ്പ ലീഗിലാണ് മത്സരിക്കുന്നത്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കാമെന്ന പ്രതീക്ഷയും ടീമിലുണ്ട്.